മമ്മൂട്ടി ചിത്രമായ കസബയെ വിമര്‍ശിച്ച് സംസാരിച്ചതിന്റെ പേരില്‍ നടി  പാര്‍വതിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ ദിനംപ്രതി തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഈ ആക്രമണം പാര്‍വതി ഭാഗമാകുന്ന ചിത്രങ്ങള്‍ക്ക് നേരെയും തിരിഞ്ഞിരിക്കുകയാണ്.

പാര്‍വതി-പൃഥ്വിരാജ് ജോഡികള്‍ ഒന്നിച്ച് നവാഗതയായ റോഷ്നി ദിനകര്‍ സംവിധാനം ചെയ്യുന്ന 'മൈ സ്റ്റോറി' എന്ന ചിത്രത്തിന്റെ ടീസറും ഗാനത്തിന്റെ മെയ്ക്കിങ് വിഡിയോയും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഇതിന് ഡിസ്ലൈക്കുകള്‍ നല്‍കിയാണ് ആരാധകര്‍ കലിപ്പ് തീര്‍ത്തത്.

ഈ ഡിസ്ലൈക്കുകള്‍ ചിത്രത്തിനുള്ളതല്ല പാര്‍വതി എന്ന നടിക്കെതിരെ മാത്രമാണെന്നും പാര്‍വതി ഉള്ളതിനാല്‍ ചിത്രം കാണില്ലെന്നും വീഡിയോയ്ക്ക് താഴെ കമന്റുകള്‍ വന്നിരുന്നു. ഇതിനെത്തുടര്‍ന്ന് 'പതുങ്ങി' എന്ന ഗാനത്തിന്റെ വീഡിയോയ്ക്ക് താഴെ കമന്റുകള്‍ നല്‍കാനുള്ള ഓപ്ഷന്‍ എടുത്തു മാറ്റുകയും ചെയ്തിരുന്നു.

ഈ കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍വതി ട്വീറ്റ് ചെയ്ത പോസ്റ്റ് ആണ് ശ്രദ്ധേയമാകുന്നത്. 

ജീവനോടെയിരിക്കാനുള്ള എത്ര മഹത്തരമായ സമയം. എല്ലാവരും തനി നിറം കാണിക്കുന്നു..ഞാന്‍ പോപ്‌കോണും കൊറിച്ചുകൊണ്ട് കണ്ടിരിക്കുകയാണ് പാര്‍വതി കുറിച്ചു

parvathy

ഈ വിഷയത്തില്‍ പാര്‍വതിയെ പിന്തുണച്ചും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചും പ്രമുഖര്‍ ചേരിതിരിഞ്ഞു പരസ്പരം പോരടിച്ചിരുന്നു.ഇതിനിടെ മമ്മൂട്ടിട്ട വ്യക്തിപരമായി വിമർശിക്കുന്ന തരത്തിൽ  ഡബ്ലിയൂസിസി ഫെയ്‌സ്‌ബുക്കിൽ ലേഖനം പങ്കുവച്ചതും വിവാദമായതിനെ തുടർന്ന് പിൻവലിച്ചതും വാർത്തയായിരുന്നു. ഒപ്പം സംഘടനയുടെ തുടക്കം മുതൽ ഒപ്പമുണ്ടായിരുന്ന മഞ്ജു വാരിയർ ഇപ്പോൾ  സംഘടനയുമായി അകൽച്ചയിലാണെന്ന തയാറത്തിൽ വാർത്തകളും വന്നിരുന്നു. ഈ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണ് പാർവതിയുടെ ട്വീറ്റ് ശ്രദ്ധേയമാകുന്നത്. 

 

Content Highlights : parvathy on kasaba controversy parvathy tweet , parvathy kasaba mammoootty, dislike attack on parvathy prithviraj movie mystory