ബോളിവുഡിലെ കട്ട ചങ്ക്സ് ആണ് പരിനീതി ചോപ്രയും അര്‍ജുന്‍ കപൂറും. 2012 ല്‍ പുറത്തിറങ്ങിയ ഇഷ്ഖ്‌സാദെ ആയിരുന്നു ഇരുവരുടെയും ആദ്യ ചിത്രം. ഇരുവരുടെയും സൗഹൃദത്തെക്കുറിച്ച് ഇക്കഴിഞ്ഞ ദിവസം പരിനീതി ഡി.എന്‍.എയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുകയുണ്ടായി.
'എനിക്ക് അര്‍ജുനുമായുള്ള സൗഹൃദത്തെക്കുറിച്ച് പറയുകയാണെങ്കില്‍ അവനോട് എല്ലാ സ്വാതന്തൃവും എനിക്കുണ്ട്. അവനിട്ട് ഒരു ചവിട്ട് കൊടുത്ത് മര്യാദക്ക് നന്നായി പെരുമാറാന്‍ ആവശ്യപ്പെടാം
മിണ്ടാതിരിക്കാന്‍ ആജ്ഞാപിക്കാം.അവന് എന്നോട് തിരിച്ചും അങ്ങനെ തന്നെ.
ആരെങ്കിലും അവനെക്കുറിച്ച് ചീത്തയായി എന്തെങ്കിലും പറഞ്ഞാല്‍ അവന് വേണ്ടി വാദിക്കാന്‍ ഞാന്‍ മുന്‍പന്തിയിലുണ്ടാകും. അര്‍ജുന് വേണ്ടി ഒരാളെ കൊല്ലാന്‍ വരെ ഞാന്‍ തയ്യാറാകും. എനിക്ക് അര്‍ജുനെക്കുറിച്ചാരും മോശം പറയണത് കേള്‍ക്കാനാകില്ല. കാരണം അവനെ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ് "പരിനീതി പറഞ്ഞു
അടുപ്പിച്ചടുപ്പിച്ച് രണ്ടു ചിത്രങ്ങള്‍ ഒരുമിച്ച് ചെയ്യാന്‍ സാധിക്കുന്നതില്‍ തന്നേക്കാളേറെ സന്തോഷം അര്‍ജുന് ആയിരിക്കുമെന്ന് താരം പറയുന്നു.
"എന്നെക്കാളേറെ അര്‍ജുന്‍ ആയിരിക്കും ഏറെ സന്തോഷിക്കുന്നുണ്ടായിരിക്കുക. കാരണം രണ്ട് ചിത്രങ്ങള്‍ അടുപ്പിച്ചടുപ്പിച്ച് ചെയ്യുന്നതിനാല്‍ ഒരു വര്‍ഷം അവന്‍ എന്നോടൊപ്പമായിരിക്കും. രണ്ട് ചിത്രങ്ങളെയും ഞാന്‍ വളരെ സന്തോഷത്തോടെയും ആകാംഷയോടെയുമാണ് നോക്കി കാണുന്നത്. കാരണം സിനിമ മേഖലയില്‍ എന്റെ ഏറ്റവുമടുത്ത സുഹൃത്താണവാന്‍. അവനെന്റെ സഹപ്രവത്തകനായതില്‍ ഒരുപാട് സന്തോഷം." പരിനീതി പറഞ്ഞു
സദീപ് ഓര്‍ പിങ്കി ഫറാര്‍, നമസ്തെ കാനഡ തുടങ്ങിയവയാണ് ഇരുവരും ഒരുമിച്ചു അഭിനയിക്കുന്ന അടുത്ത ചിത്രങ്ങള്‍.
Content Highlights : Parineeti Chopra arjun kapoor bollywood friendship duo parineeti says i can even kill for arjun