മര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലൗവ് എന്ന ചിത്രത്തിനുവേണ്ടി  വെറുതെ കണ്ണിറുക്കിയതാണ് പ്രിയ വാര്യര്‍ എന്ന പെണ്‍കുട്ടി. ഒരു ഗാനരംഗത്തിനു വേണ്ടിയാണ് പ്രിയ പുരിക കൊടികള്‍ ഉയര്‍ത്തി കണ്ണിറുക്കിയത്. 

പാട്ട് വൈറലായതോടെ പ്രിയ പ്രശസ്തയായി. ഇന്ന് ഇന്ത്യയൊട്ടുക്കും ഈ പെണ്‍കുട്ടിക്ക് ആരാധകരുണ്ട്. നിരവധി പേര്‍ പ്രിയയെ അനുകരിച്ച് വീഡിയോ എടുത്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

ഇപ്പോഴിതാ പ്രിയയുടെ തരംഗം ഓസ്‌കാറില്‍ വരെയെത്തി. പാകിസ്താന്‍ നടന്‍ കുമെയ്ല്‍ നന്‍ജിയാനിയും മെക്‌സികന്‍ നടി ലുപിത നിയോഗും പ്രിയയെ അനുകരിക്കുകയാണ്.

ഓസ്‌കാറിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.