ബലാത്സംഗക്കേസില്‍ ദേര സച്ചാ സൗധ തലവൻ ഗുര്‍മീത് റാം റഹീം സിങ് ജയിലിലായപ്പോൾ ഒരുപക്ഷേ ഏറ്റവും കൂടുതൽ സന്തോഷിച്ചത് കോമഡി താരം കിക്കു ഷര്‍ദയായിരിക്കും.
കോമഡി നെെറ്റ്സ് വിത്ത് കപിൽ എന്ന ഷോയിലൂടെയാണ് കിക്കു പ്രശസ്തനായത്. കപിലിന്റെ ഷോയിൽ ഗുര്‍മീതിനെ അനുകരിച്ച് പുലിവാൽ പിടിച്ച താരമാണ് കിക്കു.
മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഗുര്‍മീതിൻ്റെ അനുയായികൾ കിക്കുവിനെ ഭീഷണിപ്പെടുത്തുകയും കോടതി കയറ്റുകയും ചെയ്തിരുന്നു. അറസ്റ്റിലായി പതിനാല് ദിവസം റിമാൻഡിൽ കഴിയേണ്ടിവന്ന കിക്കു ഒടുവിൽ ഗുര്‍മീതിനോടും അനുയായികളോടും മാപ്പ് പറഞ്ഞാണ് തടിയൂരിയത്. ട്വിറ്ററിലൂടെയായിരുന്നു കിക്കുവിന്റെ ക്ഷമാപണം.
Doston the act on TV was not to hurt anyone's feelings. My apologies to @Gurmeetramrahim ji and his followers. Let's spread happiness. 🙏
— kiku sharda (@kikusharda) 28 December 2015
Interesting day ..... My profession allows me to be different people . Love it. pic.twitter.com/11Gur4Wihz
— kiku sharda (@kikusharda) 12 December 2015
ഞാൻ ദെെവത്തെ ഭയക്കുന്ന ഒരു മനുഷ്യനാണ്. അഭിനയമെന്നത് എൻ്റെ തൊഴിലാണ്. അതിലൂടെ മറ്റൊരാളെ അപമാനിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എൻ്റെ അഭിനയം മൂലം ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ അതിന് മാപ്പ് ചോദിക്കുന്നു- ഇതായിരുന്നു കിക്കുവിന്റെ ട്വീറ്റ്.
ബലാത്സംഗക്കേസിൽ ഗുര്‍മീത് റാം റഹീം സിങിന് 20 വര്‍ഷം തടവ് ലഭിച്ചതോടെ ജീവൻ തിരിച്ചുകിട്ടിയ അവസ്ഥയിലാണ് കിക്കു. അതിന്റെ ആശ്വാസത്തിലുമാണ്. സമാധാനം തിരിച്ചുകിട്ടിയതിന്റെ ഈ ആശ്വാസം ആഘോഷിച്ചു തീർക്കുകയാണ് കിക്കു.
അജിനോമോട്ടോ ഇല്ലാതെ സമാധാനത്തോടെ ചെെനീസ് ഭക്ഷണം കഴിക്കുന്നുവെന്ന കുറിപ്പോടെ ഭാര്യക്കൊപ്പമുള്ള ഫോട്ടോയാണ് തന്റെ പ്രതികരണമായി കിക്കു പങ്കുവെച്ചത്. നേരത്തെ ഗുർമീതിന്റെ അറസ്റ്റിനെ അനുകൂലിച്ച് ആൾദൈവങ്ങൾക്കെതിരെ രൂക്ഷമായി പ്രതികരിച്ച നടി ട്വിങ്കിൾ ഖന്നയെ ടാഗ് ചെയ്തായിരുന്നു കിക്കുവിന്റെ ട്വീറ്റ്.
Enjoying a peaceful Chinese meal with no monosodium glutamate 😊@mrsfunnybones 🙏🏻@priyankasharda3 pic.twitter.com/bCpLIwpVLs
— kiku sharda (@kikusharda) 28 August 2017