ഷാരൂഖിനോളം പ്രശസ്തമാണ് അദ്ദേഹത്തിന്റെ മന്നത് എന്ന കൊട്ടാരവും. പ്രിയ താരത്തെ ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് ദിവസവും മന്നത്തിന് മുന്നില്‍ കാത്തു കെട്ടി നില്‍ക്കുക. താരം വീട്ടിലുള്ള ദിവസമാണെങ്കില്‍ അത് പതിനായിരവും കടക്കും. മന്നത്തിന് മുന്‍പില്‍ പ്രത്യേകം കെട്ടിപ്പൊക്കിയ സ്ഥലത്ത് നിന്ന് നിശ്ചിത കിംഗ് ഖാന്‍ തന്റെ ആരാധകരെ കൈ വീശി കാണിക്കുകയും ചെയ്യും..
എന്നാല്‍ ആദ്യമായി മന്നത്തിന് മുന്നിലെ വീഥി ഒഴിഞ്ഞു കിടന്നു. പ്രിയ താരത്തെ കാണാന്‍ ആരാധകര്‍ തടിച്ചു കൂടിയില്ല, ആരാധകരെ കാണാന്‍ ഷാരൂഖും പുറത്തിറങ്ങിയില്ല.
കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കാനും വീട്ടിലിരിക്കുന്നതിനുമായി പ്രധാനമന്ത്രി നിര്‍ദേശിച്ച ജനതാ കര്‍ഫ്യൂവിന്റെ ഭാഗമായാണ് ഇക്കഴിഞ്ഞ ഞായറാഴ്ച രാജ്യത്തെ ജനങ്ങള്‍ പുറത്തിറങ്ങാതെ ശ്രദ്ധിച്ചത്
സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഒത്തൊരുമിച്ച് ജനത കര്‍ഫ്യുവിന്റെ ഭാഗമായി.
Content Highlights : On Janatha Curfew No Fans spotted Outside Shah Rukh Khan's Mannat