ഈയടുത്ത കാലത്ത് ഏറെ വിവാദങ്ങളുയര്‍ത്തിയ മോഹന്‍ലാല്‍ ചിത്രമായിരുന്നു ഒടിയന്‍. വലിയ ഹൈപ്പോടു കൂടി പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ സിനിമയെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്ത് വന്നു. ഒടിയന്റെ സെറ്റിലെ മോഹന്‍ലാലിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമായി കൊണ്ടിരിക്കുന്നത്. 'ഒടിയന്റെ സെറ്റില്‍ ലാലേട്ടന്റെ വിനോദങ്ങള്‍', 'ലാലേട്ടന് ബോര്‍ അടിച്ചു' എന്ന തലക്കെട്ടുകളോട് കൂടിയാണ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിന്റെ ഇടവേളയില്‍ കൈയിലിരുന്ന വടി വിരലില്‍ ബാലന്‍സ് ചെയ്യുന്ന ലാലേട്ടനാണ് വീഡിയോയില്‍. ആരോ മെബൈല്‍ ഫോണില്‍ പകര്‍ത്തിയ രംഗം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്റര്‍നെറ്റില്‍ ശ്രദ്ധേയമായി.

ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത ഒടിയനില്‍ മഞ്ജു വാര്യരായിരുന്നു നായിക. പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

Content highlights: Odiyan,mohanlal ,sreekumar menon, odiyan location video, manju warrier, prakash raj