ങ് സൂപ്പര്‍ സ്റ്റാര്‍ എന്ന പേരില്‍ നിന്ന് കൂള്‍ സൂപ്പര്‍ സ്റ്റാര്‍ എന്ന പേര് സ്വന്തമാക്കിയിരിക്കുകയാണ് നിവിന്‍ പോളി. ഈയിടെ ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താനെത്ര സിംപിളാണെന്ന് നിവിന്‍ തെളിയിച്ചത്. 

അഭിമുഖത്തിന് മുന്നോടിയായി  നിവിനെ അവതാരക അഭിസംബോധന ചെയ്തത് ദുല്‍ഖര്‍ എന്നാണ്. സത്യത്തില്‍ നിവിന്റെ പ്രതികരണമറിയാന്‍ പരിപാടിയുടെ സംഘാടകര്‍ ഒപ്പിച്ച കുസൃതിയായിരുന്നു ഇത്. എന്നാല്‍ ഇത് കേട്ടിട്ടും നിവിന്റെ മുഖത്ത് യാതൊരു ഭാവവ്യത്യാസവും ഉണ്ടായില്ല. മാത്രമല്ല ഇത്രയും നല്ല അഭിനയം കാഴ്ച വച്ച അവതാരകയെ പ്രശംസിക്കാനും നിവിന്‍ മറന്നില്ല. നല്ല അഭിനയം. നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെ എന്നായിരുന്നു അവതാരകയോട് നിവിന്‍ ചോദിച്ചു.

വേറെ ആരോടെങ്കിലുമായിരുന്നു താനിത് പറഞ്ഞിരുന്നതെങ്കില്‍ അവര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോകുമായിരുന്നുവെന്നും നിവിന്‍ എത്ര എളിമയുള്ള വ്യക്തിയായെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നതെന്നും അത് തന്നെയാണ് നിവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതെന്നുമായിരുന്നു അവതാരകയുടെ പ്രതികരണം. 

നിവിന്‍ പോളിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായ റിച്ചി ഈയാഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്. അല്‍ഫോന്‍സ് പുത്രന്റെ സംവിധാനത്തില്‍ മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ നേരം എന്ന ചിത്രത്തോടെ തമിഴിലും ആരാധകര്‍ ഏറെയാണ് നിവിന്.

Content Highlights : Nivin Pauly Funny Reaction When Anchor Misnamed Him, Nivin Pauly Richie Thamil Movie