ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് നിത്യ ദാസ്. പിന്നെയും നിരവധി ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട നിത്യ വിവാഹ ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം സീരിയലുകളിലും സജീവമായി. 

കോഴിക്കോട്ടെ വീട്ടില്‍ മകള്‍ക്കൊപ്പം ലോക്ഡൗണ്‍ ആസ്വദിക്കുകയാണ് നിത്യ ഇപ്പോള്‍. മകള്‍ നൈനയ്ക്കൊപ്പമുള്ള നിത്യയുടെ വര്‍ക്കൗട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Fat to fit#fruitfullockdown#yoga#fitness#yogainspiration #workout#wellness#healthylifestyle #calicut

A post shared by Nitu (@nityadas_) on

ഒപ്പം നൈനയുടെ ടിക് ടോക് വീഡിയോകളും. നിത്യ തന്നെയാണ് മകളുടെ ടിക് ടോക് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഏഴാം ക്ളാസ് വിദ്യാര്‍ത്ഥിനി ആണ് നൈന. 

 
 
 
 
 
 
 
 
 
 
 
 
 

https://vm.tiktok.com/GQHFNF/

A post shared by Nitu (@nityadas_) on

കശ്മീര്‍ സ്വദേശിയാണ് അരവിന്ദ് സിംഗ് ജംവാള്‍. ഫ്ളൈറ്റ് സ്റ്റുവര്‍ട്ടായ അരവിന്ദിനെ വിമാനയാത്രക്കിടയിലാണ് നിത്യ കണ്ടുമുട്ടുന്നതും ഇരുവരും പ്രണയത്തിലാകുന്നതും. ഇപ്പോള്‍ അരവിന്ദിനും നൈനയ്ക്കുമൊപ്പം കോഴിക്കോട് ബീച്ച് റോഡിലുള്ള ഫ്ളാറ്റിലാണ് നിത്യ താമസിക്കുന്നത്.

 
 
 
 
 
 
 
 
 
 
 
 
 

Quarantine video.. enhancing her talent❤️😘 tiktok : @nainajamwai

A post shared by Nitu (@nityadas_) on

Content Highlights : Nithya Das Workout Pictures With Daughter Naina Ee parakkum Thalika Actress Nithya Das