തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് നിമിഷ സജയന്‍. മുംബൈയില്‍ ജനിച്ചു വളര്‍ന്ന നിമിഷ തികഞ്ഞ ലാളിത്യത്തോടെയാണ് ചിത്രത്തിലെ ശ്രീജയെ അവതരിപ്പിച്ചത്. പിന്നീട് പുറത്തിറങ്ങിയ ഈടയിലും മികച്ച അഭിനമായാണ് നിമിഷ കാഴ്ച്ചവച്ചത്. അഭിനയിക്കാന്‍ മാത്രമല്ല മലയാളികളുടെ ദേശീയ ഭക്ഷണമായി വാഴ്ത്തി പോരുന്ന പൊറോട്ടയടിക്കാനും തനിക്കറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് നിമിഷ.

ഒരു ഹോട്ടലിന്റെ പാചകപ്പുരയില്‍ മറ്റ് പാചകക്കാര്‍ക്കൊപ്പം പൊറോട്ടയടിക്കുന്ന നിമിഷയുടെ വീഡിയോ ആണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുന്നത്. പാചകത്തിനിടെ ഓക്കേ ആണോ എന്നെല്ലാം താരം ചോദിക്കുന്നുണ്ട്. എന്നാല്‍ ചൂടന്‍ പൊറോട്ട കൈകൊണ്ടടിച്ച് പാകപ്പെടുത്താന്‍ പാചകക്കാരന്‍ പറഞ്ഞതും താരം പണി മതിയാക്കി പോകുന്നതും വീഡിയോയില്‍ കാണാം.  ഒരു കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ രസകരമായ നിമിഷങ്ങളാണിത്.

Content Highlights : Nimisha Sajayan thondi muthalum driksakshiyum nimisha cooking porotta viral video