ബി​ഗ് എംസ് വീണ്ടും ഒന്നിച്ച് ; തരം​ഗം സൃഷ്ടിച്ച് പുതിയ ചിത്രം

മലയാളത്തിന്റെ  സ്വകാര്യ അഹങ്കാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെടുത്ത ഏറ്റവും പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരം​ഗമാവുന്നു. താര രാജാക്കന്മാരുടെ ഫാൻസ് പേജുകളിലൂടെ പങ്കുവച്ചിരിക്കുന്ന ചിത്രം വൈറലായി മാറിയിരിക്കുകയാണ്. 

ഇളം പിങ്ക് നിറത്തിലുള്ള ഹാഫ് സ്ലീവ് ഷര്‍ട്ട് ധരിച്ച്, താടിയും മുടിയും നീട്ടിയ പുതിയ ഗെറ്റപ്പിലാണ് ചിത്രത്തില്‍ മമ്മൂട്ടി. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ട് ധരിച്ചാണ് മോഹന്‍ലാല്‍ ചിത്രത്തിൽ ഉള്ളത്.

#Lalettan #Mammookka #BigM's #Latest #Pic ❤️❤️❤️

Posted by The Complete Actor Mohanlal on Thursday, 7 January 2021

നേരത്തെ നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിനെത്തിയ ഇരുവരുടെയും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. 

ഡ്രസ് കോഡ് അനുസരിച്ച് കറുത്ത നിറത്തിലുള്ള വസ്ത്രമാണ് ഇരുവരും അണിഞ്ഞത്. കറുത്ത കുർത്തയും മുണ്ടും ഉടുത്ത് വല്യേട്ടൻ സ്റ്റൈലിൽ മമ്മൂട്ടിയെത്തിയപ്പോൾ, കറുത്ത സ്യൂട്ടണിഞ്ഞാണ് മോഹൻലാൽ എത്തിയത്. കറുത്ത ജുബ്ബയണിഞ്ഞെത്തിയ പ്രണവ് മോഹൻലാലിന്റെ ചിത്രങ്ങളും വൈറലായിരുന്നു

Content Highlights : New Picture Of Mammootty And Mohanlal Viral