ചിത്രീകരണത്തിനിടെ പരിക്ക് പറ്റി വിശ്രമത്തിൽ കഴിയുന്ന നടൻ ഫഹദ് ഫാസിൽ സുഖം പ്രാപിക്കുന്നു. വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന ഫഹദിന്റെ ചിത്രങ്ങൾ ഭാര്യയും നടിയുമായ നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. 

എല്ലാം നന്നായി പോകുന്നു എന്ന കുറിപ്പോടെയാണ് നസ്രിയ ചിത്രങ്ങൾ പങ്കുവച്ചത്.

മാർ‌ച്ച് ആദ്യ വാരമാണ് സിനിമാ ചിത്രീകരണത്തിനിടെ ഫഹദിന് പരിക്കേൽ‌ക്കുന്നത്. മലയൻകുഞ്ഞ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സെറ്റിനു മുകളിൽനിന്നു വീണ ഫഹദിന്റെ മൂക്കിനു പരുക്കേൽക്കുകയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഫഹദിന് പരുക്കേറ്റതിനെ തുടർന്ന് താൽക്കാലികമായി ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്.

സജിമോൻ പ്രഭാകരൻ സംവിധാനം ചെയ്യുന്ന മലയൻകുഞ്ഞിന്റെ നിർമാണം ഫാസിലാണ്. മഹേഷ് നാരായണനാണ് തിരക്കഥ. രജീഷാ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു

Content Highlights : Nazriya Update on Fahad Fazil health, Injured, Malayankunju movie Shooting Accident