38-ാം ജന്മദിമാഘോഷിക്കുകയാണ് മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിൽ. ജന്മദിനത്തിൽ ഫഹദിന് ആശംസകൾ നേർന്ന് ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ നസ്രിയ.
.
“പ്രിയ ഷാനു, നീ ജനിച്ചതിൽ ഞാൻ എല്ലാ ദിവസവും അല്ലാഹുവിനോട് നന്ദി പറയാറുണ്ട്. നീ എനിക്ക് ആരാണെന്ന് പറയാൻ ഈ ലോകത്തിലെ വാക്കുകളൊന്നും മതിയാകില്ല.. എന്റെ ഹൃദയം നിറയെ നീയാണ്. നിന്നിലെ ഒരു കാര്യം പോലും മാറ്റണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. (നീ അതല്ല ചിന്തിക്കുന്നത് എന്നെനിക്കറിയാം. നീ സോഷ്യൽ മീഡിയയിൽ ഇല്ലാത്തതിന് ഞാൻ ദൈവത്തോട് നന്ദി പറയുന്നു, ഞാൻ ഈ കുറിച്ച പൈങ്കിളി സാഹിത്യം നീ വായിക്കുന്നില്ലല്ലോ...) പക്ഷെ സത്യം, നിന്നിലെ ഒരു സ്വഭാവവും മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല.
നീ എന്താണോ അത് വളരെ സത്യസന്ധമാണ്. ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. നീയുമായി പ്രണയത്തിലായപ്പോൾ നമ്മൾ ഇത്രയും നല്ല സുഹൃത്തുക്കളാകും എന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല(എനിക്കറിയാം സാധാരണ നേരെ തിരിച്ചാണ് സംഭവിക്കാറുള്ളത്). പക്ഷെ നിന്റെ കൂടെയാകുമ്പോൾ എല്ലാം വ്യത്യസ്തമാണ്. എനിക്കറിയാവുന്ന ഏറ്റവും കരുണ നിറഞ്ഞ മനുഷ്യന്, ഏറ്റവും സത്യസന്ധനായ മനുഷ്യന്, ഏറ്റവും കരുതലുള്ള മനുഷ്യന്, എന്റെ പുരുഷന്.. ജന്മദിനാശംസകൾ ഷാനു. ഞാൻ നിന്നെ എന്റെ ജീവനേക്കാളേറെ സ്നേഹിക്കുന്നു,” നസ്രിയ കുറിച്ചു.
2014 ലാണ് ഫഹദും നസ്രിയയും വിവാഹിതരാകുന്നത്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്.
Content Highlights: Nazriya Sends Birthday Wishes To Fahad Faasil