നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും തമ്മിലുള്ള വിവാഹത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര സ്ഥിരീകരിച്ചിരുന്നു. വിവാഹം ഈ വര്‍ഷം തന്നെ നടക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. അതിനിടെ രസകരമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്.

ജ്യോതിഷപ്രകാരമുള്ള ദോഷങ്ങള്‍ പരിഹരിക്കാന്‍ നയന്‍താര വിവാഹത്തിന് മുന്‍പെ മരത്തെ വരണ്യമാല്യം അണിയിക്കുമെന്നാണ് ഇപ്പോള്‍ വരുന്ന അഭ്യൂഹങ്ങള്‍. നയന്‍താരയ്ക്ക് ജാതകദോഷമുണ്ടെന്നും ജ്യോതിഷിയുടെ നിര്‍ദേശപ്രകാരണമാണ് ഇത് ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.

നടി ഐശ്വര്യ റായിയും അഭിഷേക് ബച്ചനെ വിവാഹം കഴിക്കുന്നതിന് മുന്‍പ് മരത്തിന് വരണമാല്യം അണിയിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബനാറസില്‍ വച്ചാണ് ഈ ചടങ്ങ് നടന്നത്.

നയന്‍താരയും വിഘ്‌നേഷ് ശിവനും അടുത്തിടെ നിരവധി ക്ഷേത്രങ്ങള്‍ ആണ് സന്ദര്‍ശിച്ചത്. ഷിര്‍ദി സായി ക്ഷേത്രം, മുംബൈയിലെ സിദ്ധി വിനായക് ക്ഷേത്രം, ആന്ധ്രയിലെ തിരുപ്പതി തിരുമലൈ ക്ഷേത്രം എന്നിവിടങ്ങളില്‍ ഇരുവരും സന്ദര്‍ശനത്തിനെത്തിയത് വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു.

Content Highlights: Nayanthara To Marry A Tree Before Getting Hitched To Vignesh Shivan says Reports