വഴിയോരക്കച്ചവടക്കാരിൽ നിന്നും വിലപേശി ബാ​ഗുകൾ വാങ്ങുന്ന തെന്നിന്ത്യൻ താരം നയൻ‌താരയുടെ വീഡിയോ വൈറലാവുന്നു. താരത്തിന്റെ ഫാൻസ് പേജുകളിലാണ് വീഡിയോ പ്രചരിക്കുന്നത്. 

ക്ഷേത്ര ദർശനത്തിനുശേഷം മടങ്ങും വഴിയാണ് നയൻതാര വഴിയോര കച്ചവടക്കാരനിൽനിന്നും ബാഗ് വാങ്ങുന്നതെന്നാണ് വീഡിയോയിൽ നിന്നും മനസിലാവുന്നത്. വെളുത്ത സൽവാറും മാസ്കും നെറ്റിയിൽ കുങ്കുമവും അണിഞ്ഞാണ് താരത്തിനെ വീഡിയോയിൽ കാണുന്നത്. 

എന്നാൽ ഇത് എവിടെ നിന്ന് പകർത്തിയ വീഡിയോ ആണെന്നോ എന്ന് എടുത്ത വീഡിയോ ആണെന്നോ വ്യക്തമല്ല. ഇതേ വേഷത്തിലുള്ള നയൻസിന്റെ ചിത്രങ്ങൾ താരത്തിന്റെ കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവൻ തന്റെ ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. ഇതിൽ നിന്നാണ് വീഡിയോയിൽ ഉള്ളത് നയൻതാര തന്നെയാണെന്ന് ആരാധകർ ഉറപ്പിക്കുന്നത്.

Nayanthara

രജനീകാന്ത് നായകനായെത്തുന്ന അണ്ണാത്തെ ആണ് നയൻതാരയുടേതായി പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുന്ന ചിത്രം. പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ് എന്ന ചിത്രത്തിലും നയൻതാരയാണ് നായിക

content highlights : Nayanthara buying from platform seller video goes viral