ലയാളികളുടെ പ്രിയ നായികയാണ് നവ്യ നായര്‍. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും ടെലിവിഷന്‍ ഷോകളിലും സമൂഹമാധ്യമങ്ങളിലുമൊക്കെ നവ്യ സജീവമാണ്.

തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഇപ്പോഴിത നവ്യ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ചിത്രവും കുറിപ്പും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

നൃത്തപരിപാടി കഴിഞ്ഞു വീട്ടിലേക്ക് വന്ന നവ്യയ്ക്ക് മകന്‍ നല്‍കിയ സമ്മാനമാണ് ചിത്രത്തില്‍. രാവിലെ ഒരു പരിപാടിക്കു പോയി നൃത്തം ചെയ്ത് ക്ഷീണിച്ചു വന്ന നവ്യക്ക് ചടങ്ങില്‍ ലഭിച്ച പൂച്ചെണ്ടിലെ പുഷ്പങ്ങള്‍ കൊണ്ട് മകന്‍ ഒരുക്കിയ സമ്മാനം കണ്ടപ്പോള്‍ സന്തോഷം നിയന്ത്രിക്കാനായില്ല. 

ചുവന്ന പുഷ്പങ്ങളുടെ ഇതളുകള്‍ കൊണ്ട് 'ഐ ലവ് യൂ' എന്ന് ഇരിപ്പിടത്തില്‍ എഴുതിയാണ് മകന്‍ അമ്മയോടുള്ള സ്‌നേഹം പ്രകടിപ്പിച്ചിരിക്കുന്നത്. 

navya

നൃത്തം ചെയ്തു വന്ന തന്റെ മനസ്സു നിറഞ്ഞെന്ന് നവ്യ പറയുന്നു. 

Content Highlights: Navya Nair's son gift to mother, Instagram ,winning heart of fans, i love you amma