ഒരു ഇടവേളയ്ക്കു ശേഷം നവ്യനായര്‍ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്ന സിനിമയാണ് വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തീ. ചിത്രത്തിന്റെ വിശേഷങ്ങള്‍ നവ്യ ഇടയ്ക്കിടെ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ നവ്യ പങ്കുവെക്കുന്ന ഏറ്റവും പുതിയ വീഡിയോ ആണ് ഇന്‍സ്റ്റാഗ്രാമില്‍ ചര്‍ച്ചയാകുന്നത്. 

ഇരുചക്രങ്ങളില്‍ ബാലന്‍സ് ചെയ്ത് ഓടുന്ന ഓട്ടോയില്‍ യാത്രക്കാരിയായി കൂളായി കൈവീശിക്കൊണ്ട് നവ്യ ഇരിക്കുന്നു. ജോളി സെബാസ്റ്റിയനും അമിത് ജോളിയുമാണ് സ്റ്റണ്ട് ഡയറക്ടേഴ്‌സ്. ജോളിയാണ് അതിസാഹസികമായി ഓട്ടോ ഓടിക്കുന്നത്. നവ്യയുടെ ഈ വ്യത്യസ്ത സവാരിയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

 
 
 
 
 
 
 
 
 
 
 
 
 

Oruthee making 🔥🔥🔥... @jollybastian @amithjolly2712 @oruthee_movie @vkprakash61 @jimshi_khalid

A post shared by Navya Nair (@navyanair143) on

Content Highlights : navya nair instagram video auto ride v k prakash's oruthee movie location