ലോകമാതൃദിനത്തില്‍ അമ്മമാര്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും സ്‌നേഹനിമിഷങ്ങളുടെ ഓര്‍മ്മകള്‍ പങ്കിട്ടും സിനിമാതാരങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. ഈ സ്‌പെഷ്യല്‍ ദിനത്തില്‍ നവ്യ നായരുടെ മകന്‍ പത്തു വയസ്സുകാരന്‍ സായ് കൃഷ്ണ അമ്മയ്ക്കായി ചെയ്തതെന്തെന്നറിയാമോ? അത്താഴത്തിനുള്ള ചപ്പാത്തിയും മുട്ടക്കറിയും തനിയെ ഉണ്ടാക്കി നല്‍കി. നിര്‍ദേശങ്ങള്‍ നല്‍കി പിന്തുണയ്ക്കാന്‍ നവ്യയുടെ മാതാപിതാക്കളുമുണ്ടായിരുന്നു.

ഭക്ഷണം പാകം ചെയ്ത കാര്യം സായ് ആദ്യം അമ്മ നവ്യയെ അറിയിച്ചില്ല. സ്‌പെന്‍സ് ആക്കിവെച്ചു. വീട്ടിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത് നവ്യയുടെ കണ്ണു പൊത്തി തീന്‍മേശയ്ക്കുമുമ്പില്‍ കൊണ്ടിരുത്തി. നവ്യ കണ്ണു തുറന്നു നോക്കിയപ്പോള്‍ മെഴുകുതിരി വെളിച്ചത്തിലിരുന്നു കഴിക്കാനുള്ള അത്താഴം റെഡി. സായ്‌യുടെ പ്രവൃത്തിയില്‍ അതീവ സന്തുഷ്ടയായ നവ്യ മകന് സ്‌നേഹ ചുംബനവും നല്‍കി. നവ്യ തന്നെയാണ് അത്താഴം കഴിക്കാനിരിക്കുന്ന വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചത്. എന്നും മദേഴ്‌സ്‌ഡേ ആയിരുന്നെങ്കില്‍ മക്കളെല്ലാവരും ഭക്ഷണമുണ്ടാക്കിയേനെ എന്ന അടിക്കുറിപ്പോടെയാണ് നവ്യയുടെ പോസ്റ്റ്.

Content Highlights : navya nair instagram post about son sai krishna made dinner on mothers day