സിനിമാ തിരക്കുകൾക്കിടയിലും ആരാധകരുമായി സമൂഹ മാധ്യമത്തിലൂ‌ടെ എപ്പോഴും സംവദിക്കുന്ന ന‌ടിയാണ് നവ്യ നായർ. തന്റെ വിശേഷങ്ങളെല്ലാം നവ്യ പങ്കുവയ്ക്കാറുണ്ട്. വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തി എന്ന സിനിമയിലാണ് നവ്യയിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. സിനിമയു‌മായി ബന്ധപ്പെ‌ട്ട നവ്യയുടെ ഒരു ഇൻസ്റ്റ​ഗ്രാം പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ന‌‌ടിമാരായ റിമ കല്ലിങ്കൽ, രമ്യാ നമ്പീശൻ എന്നിവർക്കൊപ്പമുള്ള ചിത്രമാണ് നവ്യ പങ്കുവച്ചത്. അതോ‌ടൊപ്പം താരം ഇങ്ങനെ കുറിച്ചു...

'സിനിമയുടെ ആവശ്യത്തിനായി ലാൽ മീഡിയയിൽ എത്തി , ഒപ്പം സംവിധായകൻ വികെപിയും .. ഞങ്ങൾ പുറത്തു സംസാരിച്ചു നിൽക്കുമ്പോൾ പെട്ടന്ന് വികെപിയെ കാണാൻ ഷബ്‌ന എത്തി (വി.കെ.പി യുടെ മകളുടെ ചിത്രത്തിൽ അവളാണ് സ്ക്രീൻപ്ലേ)അവളിൽ നിന്ന് റിമ സംവിധായക പരിവേഷത്തിൽ അവിടെ ഉണ്ടെന്നറിഞ്ഞു ................അവളേ ഫോണിൽ വിളിച്ചു മുഖം കാണിക്കാൻ ആഗ്രഹം പറഞ്ഞു .. അവൾ മെല്ലെ ഡബ്ബിങ് സൂട്ടിൽ നിന്നും പുറത്തേക്കു .. ഒട്ടും പ്രതീക്ഷിക്കാതെ പിറകെ രമ്യയും , ആനന്ദലബ്ദിക്കിനി എന്തു വേണ്ടു , പിന്നെ വൈകിയില്ല ഞാനും അവിടേക്കോടിയെത്തി കുശലം , കാലങ്ങൾക്കു ശേഷമുള്ള കാഴ്ച്ചക്കൊരു ഓർമ്മ ചിത്രമെടുത്തു പോരുമ്പോൾ ..ആദ്യത്തെ പിക് എടുക്കുമ്പോ ഷബ്‌ന കണ്ടില്ല , ഇതിവിടെ പറ്റില്ല എന്ന് പറഞ്ഞു അവൾ പറന്നു വന്നു .. അങ്ങനെ ഒരു ചെറിയ സന്തോഷം ..'

നവ്യയ്ക്ക്  ഈ പോസ്റ്റിന് താഴെ ഒരാൾ കുറിച്ചത് ഇങ്ങനെയായിരുന്നു. 'ഫെമിനിസ്റ്റാവരുത് ആളുകൾ വെറുക്കും.' റിമയ്ക്കും രമ്യയ്ക്കുമൊപ്പം നിൽക്കുന്ന ചിത്രമാണ് അയാളെ അങ്ങനെ എഴുതാൻ പ്രേരിപ്പിച്ചത്. കമന്റ് ശ്രദ്ധയിൽപ്പെട്ട നവ്യ മറുപ‌ടിയുമായി രം​ഗത്തെത്തി. 'അങ്ങനെ ഒക്കെ പറയാമോ, ചെലോർടേത് റെഡിയാകും ചെലോർടേത് റെ‍ഡിയാകില്ല. എന്റേത് റെഡിയായില്ല'- നവ്യ കുറിച്ചു. ഇതിന് തൊട്ടുപിന്നാലെ ന‌ടിക്ക് പിന്തുണയുമായി ഒ‌രുപാ‌‌ട് കമന്റും ചെയ്തു. 

Navya Nair fitting Reply for a fan Instagram post with Rima and Remya

Content Highlights: Navya Nair fitting Reply for a fan, Instagram post, with Rima and Remnya