സിനിമയുടെ ഷൂട്ടിങ്ങിനിടെ നടി നമിത കിണറ്റില്‍ വീണു! തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ബൗ വൗ എന്ന സിനിമ ചിത്രീകരിക്കുന്നതിനി‌‌‌‌‌ടെയായിരുന്നു സംഭവം. കിണറ്റിനു സമീപത്തു വച്ച് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കൈയിലിരുന്ന മൊബൈല്‍ വഴുതി താഴേക്കു വീഴുകയായിരുന്നു.‌ ഇത് എത്തിപ്പിടിക്കുന്നതിനിടെയാണ് നമിത 35 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. 

ഷൂട്ടിങ് കണ്ടു നിന്നവരെല്ലാം ഒരുനിമിഷം പേടിച്ചുപോയി. ഈ സമയം സംവിധായകരായ ആര്‍.എല്‍. രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് കാര്യം പിടികിട്ടിയത്. നമിത കിണറ്റില്‍ വീഴുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. 

സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമാണ് ബൗ വൗ . ഒരു നായയാണ്  നായകന്‍. ഒരാള്‍ കിണറ്റില്‍ വീഴുകയും അവരെ പ്രതികൂല സാഹചര്യങ്ങള്‍ അതിജീവിച്ച് നായ രക്ഷിച്ച് ജീവിതത്തിലേക്ക് കൊണ്ടുവരികയും ചെയ്യുന്നതാണ് പ്രമേയം. നമിത ആദ്യമായി നിര്‍മിക്കുന്ന ചിത്രം കൂടിയാണിത്. മലയാളം, തമിഴ് എന്നീ ഭാഷകള്‍ക്കു പുറമെ മറ്റു നിരവധി ഭാഷകളിലും ചിത്രം പുറത്തിറക്കും.

 
 
 
 
 
 
 
 
 
 
 
 
 

Shooting for Something VERY INTERESTING! 🌟 WAIT AND WATCH ! 🎥 🎬

A post shared by Namita Vankawala Chowdhary (@namita.official) on

Content highlights: Namita vankawala jumps in to well for movie shooting actress Namitha