തെന്നിന്ത്യന്‍ നടി നമിതയുടെ പുതിയ മേക്കോവർ ചിത്രങ്ങള്‍ വൈറലാകുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നമിത പുതിയ ചിത്രങ്ങള്‍ പങ്കുവച്ചത്. യോഗയും വര്‍ക്കൗട്ടും ശീലമാക്കി ശരീരഭാരം കുറച്ചിരിക്കുകയാണ് നമിത. 

പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് നമിതയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. പൊട്ട് എന്ന തമിഴ്ചിത്രത്തിലാണ് താരം അവസാനമായി വേഷമിട്ടത്. വിവാഹത്തിന് ശേഷം കുറച്ച് കാലം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. 

Namitha

2017 ലായിരുന്നു നമിതയുടെ വിവാഹം. നടന്‍ വീരയാണ് ഭര്‍ത്താവ്. ബിഗ് ബോസ് ആദ്യ സീസണില്‍ താരം പങ്കെടുത്തിരുന്നു. ഷോയില്‍ നിന്ന് പുറത്തായതിന് തൊട്ടുപിന്നാലെയായിരുന്നു വിവാഹം. 

Namitha

Namitha

Content Highlights: Namita Tamil actor, make over, workout Photos, Instagram