താരസംഘടനയായ എ.എം.എം.എയുടെ വാര്‍ഷിക പൊതുയോഗം കഴിഞ്ഞ ദിവസം നടന്നിരുന്നു. ചടങ്ങിനിടയില്‍ പ്രസിഡന്റ് കൂടിയായ മോഹന്‍ലാലിനെ പകര്‍ത്തിയ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. സംവിധായകനും നടനുമായ നാദിര്‍ഷയാണ് വേദിയിലിരുന്ന മോഹന്‍ലാലിനെ അതേപടി പകര്‍ത്തി വരച്ചത്. നാദിര്‍ഷായുടെ ഈ കഴിവ് നടന്‍ ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. 

"എ.എം.എം.എ മീറ്റിംഗ് ഹൈലൈറ്റ്‌സ്...ലാലേട്ടന്‍ സ്റ്റേജില്‍ സംസാരിക്കുമ്പോള്‍ ഞാന്‍ നാദിര്‍ഷിക്കായുടെ അടുത്ത് ഇരിക്കുകയായിരുന്നു. പെട്ടെന്ന് നാദിര്‍ഷിക്ക ഒരു പെന്‍സില്‍ എടുത്തു വരയ്ക്കാന്‍ തുടങ്ങി. എനിക്കന്റെ കണ്ണുകളെ വിശ്വസിക്കാന്‍ സാധിച്ചില്ല.

കാരണം ഒരു മിനിറ്റ് കൊണ്ടാണ് നാദിര്‍ഷിക്ക നമ്മുടെ മോഹന്‍ലാലിനെ വരച്ചത്... ആരാധനയേക്കാള്‍ ഏറെ ഞാന്‍ വലിയൊരു കഴിവാണ് അവിടെ കണ്ടത്..ലാലേട്ടാ ഒരുപാട് സ്‌നേഹം..എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ". ബാല കുറിച്ചു.

Nadirsha


നിരവധി പേരാണ് നാദിര്‍ഷായുടെ കഴിവിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുന്നത്. മോഹന്‍ലാല്‍ ഒരു മികച്ച ചിത്രകാരന്‍ കൂടിയാണെന്ന് നേരത്തെ തെളിയിക്കപ്പെട്ടതാണ്. മീറ്റിംഗുകള്‍ക്കിടയില്‍ മോഹന്‍ലാല്‍ വരച്ചു നല്‍കിയ ചിത്രങ്ങള്‍ നടന്മാരായ ജയസൂര്യയും അജു വര്‍ഗീസും മുന്‍പ് പങ്കുവച്ചിരുന്നു. ഇപ്പോള്‍ നാദിര്‍ഷായുടെ ചിത്രം കൂടി കണ്ടപ്പോള്‍ എ.എം.എം.എയുടെ മീറ്റിംഗില്‍ ചിത്രരചനാ മത്സരം ആണോ നടക്കുന്നത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്

Content Highlights : Nadirsha Sketches Mohanlal AMMA Meeting