ബോളിവുഡ് ഏറെ കാത്തിരുന്ന പ്രിയങ്ക ചോപ്ര നിക്ക് ജോനാസ് വിവാഹം രാജകീയമായി ജോധ്പൂരിലെ ഉമൈദ് ഭവന്‍ പാലസില്‍ വെച്ച് നടന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്ക് ശേഷമുളള ഇവരുടെ വിവാഹ ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ഇവരുടെ നൃത്ത വീഡിയോ വോഗ് പങ്കുവെച്ചിരിക്കുകയാണ്. നിക്ക് പാടിയ ക്ലോസ് എന്ന ഗാനത്തിനാണ് പ്രിയങ്ക ചുവട് വെയ്ക്കുന്നത്..സെലിയ റൗല്‍സണ്‍ കോറിയോഗ്രാഫി ചെയ്ത്‌ നൃത്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായികൊണ്ടിരിക്കുകയാണ്. സ്റ്റീവന്‍ ബ്രാംസാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ ഗായകനായ നിക്ക് ജോനാസും പ്രിയങ്ക ചോപ്രയും തമ്മിലുള്ള പ്രണയം ഏറെ നാളുകളായി ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ഇവരുടെ വിവാഹ നിശ്ചയം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ContentHighlights: Nickyanka, priyanka chopra, nick jonas, priyanaka chopra wedding, american singer nick jonas, vogue video