സോഷ്യല്‍ മീഡിയയില്‍ സജീവമായ 10 ഇയര്‍ ചലഞ്ചില്‍ പങ്കെടുത്ത് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പത്തു വര്‍ഷം മുന്‍പത്തെ ചിത്രവും ഇപ്പോഴത്തെ ചിത്രവും പങ്കുവയ്ക്കുന്നതാണ് 10 ഇയര്‍ ചലഞ്ച്. നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചു കൊണ്ടാണ് മുരളി ഗോപി ചലഞ്ച് ഏറ്റെടുത്തിരിക്കുന്നത്.

"വൈകിയാണെങ്കിലും 10 ഇയര്‍ ചലഞ്ച് ഏറ്റെടുക്കുന്നു. ഇദ്ദേഹത്തിന് ഒപ്പം അഭിനയിക്കാനും ഇദ്ദേഹത്തിന് വേണ്ടി എഴുതാനും ഭാഗ്യം ഉണ്ടായതില്‍ അഭിമാനം. ഇതിഹാസത്തിനൊപ്പം...ഭ്രമരത്തിന് വേണ്ടിയും ലൂസിഫറിന് വേണ്ടിയും". മുരളി ഗോപി കുറിക്കുന്നു 

2009  ൽ ബ്ലസ്സിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രമാണ് ഭ്രമരം. ഭൂമിക ചൗള നായികയായെത്തിയ ചിത്രത്തിൽ  സുരേഷ് മേനോൻ മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരും വേഷമിട്ടു.

മുരളി ഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തീയേറ്ററില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ്. മഞ്ജു വാര്യര്‍ നായികയായെത്തിയ ചിത്രത്തില്‍ പ്രതിനായക വേഷത്തിലെത്തിയത് ബോളിവുഡ് നടന്‍ വിവേക് ഒബ്റോയ് ആണ്. ഇവര്‍ക്ക് പുറമെ ഇന്ദ്രജിത്, സായ്കുമാര്‍, സാനിയ ഇയ്യപ്പന്‍, ടൊവിനോ, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുക്കുന്നുണ്ട്. കൂടാതെ സംവിധായകന്‍ പൃഥ്വിരാജും അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.  ഈ കൂട്ടുകെട്ട് എന്നിനി വീണ്ടും ഒന്നിക്കുമെന്നും ലൂസിഫറിന് ഒരു രണ്ടാം ഭാഗം ഒരുങ്ങുമോ എന്നുമുള്ള ചര്‍ച്ചയിലാണ് ഇപ്പോള്‍ ആരാധകര്‍ 

Mohanlal Murali Gopy

Content Highlights : Murali Gopy 10 Year Challenge with Mohanlal Murali Gopy Mohanlal Bramaram Lucifer Prithviraj