മൂന്ന് താരങ്ങൾ ഒന്നിച്ചുള്ള ഒരു തകർപ്പൻ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരം​ഗമാവുന്നത്. യുവനടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ എന്നിവർക്കൊപ്പമുള്ള നടൻ മോഹൻലാലിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ആരാധകരും താരങ്ങളുമടക്കം നിരവധി പേർ ഈ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

ഇതിന് അടിക്കുറിപ്പ് വേണ്ട എന്നാണ് ചിത്രം പങ്കുവച്ച് പൃഥ്വിയുടെ ഭാര്യയും നിർമാതാവുമായ സുപ്രിയ കുറിച്ചത്. ഡെഡ്ലി കോമ്പോ എന്നാണ് ചിത്രം പങ്കുവച്ച് നടൻ അജു വർ​ഗീസ് കുറിച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

@therealprithvi @dqsalmaan

A post shared by Mohanlal (@mohanlal) on

മൂവരും ചേർന്നുള്ള ഒരു അഡാർ കോമ്പോ ചിത്രത്തിനുള്ള മുന്നോടിയാണോ ഇതെന്നാണ് ആരാധകർ ചോദിക്കുന്നത്. എമ്പുറാനുള്ള കാസ്റ്റിങ്ങ് ആണോ ഇതെന്നും ആരാധകർ സംശയം ചോദിക്കുന്നു


Content Highlights : Mohanlal With Dulquer Salmaan and Prithviraj Picture goes Viral