ലോകപ്രശസ്ത ബ്രാൻഡ് ആണ് എം.എൽ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മേയേഴ്സ് ലിയോനാർഡ് ബ്രാൻഡ്. എന്നാൽ, മലയാളികൾക്ക് എം.എൽ എന്നാൽ അതൊരു പേരാണ് മോഹൻലാൽ. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ നടന്നതും എം.എൽ എന്ന ഈ ബ്രാൻഡിന്റെ പേരിലാണ്.
പ്രമുഖ കമ്പനികളുടെയും ഉത്പന്നങ്ങളുടെയും ബ്രാൻഡ് അംബാസിഡർ ആയ മോഹൻലാൽ സ്വന്തം പേരിൽ ബ്രാൻഡുമായി എത്തുന്നോ എന്നതായിരുന്നു ആരാധകരുടെ സംശയം. എം.എൽ എന്ന ബ്രാൻഡിന്റെ ടീഷർട് അണിഞ്ഞു കൊണ്ടുള്ള ഒരു വീഡിയോ കഴിഞ്ഞ ദിവസം മോഹൻലാൽ പങ്കുവച്ചിരുന്നു.
അതിന് പിന്നാലെ വ്യവസായിയും മോഹൻലാലിന്റെ സുഹൃത്തുമായ സമീർ ഹംസ പങ്കുവച്ച ഒരു പോസ്റ്റാണ് ചർച്ചകൾക്ക് വഴി വച്ചത്. എംഎൽ ബ്രാൻഡ് ടി ഷർട്ട് അണിഞ്ഞ മോഹൻലാലിനൊപ്പമുള്ള ഫോട്ടോയാണ് സമീർ പങ്കുവച്ചത്. വലിയ എന്തിനോ തുടക്കമാകുന്നു എന്ന സൂചന നിലനിർത്തികൊണ്ടുള്ളതാണ് സമീറിന്റെ പോസ്റ്റ്.
സൽമാൻ ഖാൻ, ഹൃതിക് റോഷൻ, വിരാട് കോലി, വിജയ് ദേവരകൊണ്ട എന്നിങ്ങനെ ഒട്ടുമിക്ക സെലിബ്രിറ്റികൾക്കും സ്വന്തം ബ്രാൻഡ് ഉണ്ട്. എന്നാൽ മലയാളത്തിൽ ഇത്തരം സംരംഭങ്ങൾ കുറവാണ്.
Content Highlights : Mohanlal New Brand ML Sameer Hamsa instagram Post