ത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചതിന് തന്നെ അഭിനന്ദിച്ച, 40 വര്‍ഷം നീണ്ട അഭിനയ യാത്രയില്‍ പിന്തുണ നല്‍കി കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇംഗ്ലീഷിലായിരുന്നു താരത്തിന്റെ കുറിപ്പ്.

നിരവധി ആള്‍ക്കാരെയും ജീവിതങ്ങളെയും കണ്ടുമുട്ടിയ 40 വര്‍ഷത്തെ സിനിമാറ്റിക് യാത്രയായിരുന്നു തനിക്ക് ഇതെന്നും സിനിമാ സെറ്റുകളിലെ ലൈറ്റ് ബോയ് മുതല്‍, വലിയ താരങ്ങളും സാധാരണക്കാരായ സ്ത്രീകളും കുട്ടികളും നല്‍കിയ സ്‌നേഹവും പിന്തുണയുമാണ് തന്നെ ഓരോ ദിവസവും മുന്നോട്ട് നടക്കാന്‍ പ്രേരിപ്പിച്ചതെന്നും മോഹന്‍ലാല്‍ തന്റെ കുറിപ്പില്‍ പറഞ്ഞിരുന്നു.

തന്റെ ഈ യാത്രയില്‍ കൂടെനിന്ന എല്ലാവരോടും താരം നന്ദിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍, ഇപ്പോള്‍ മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പിന് താഴെ ട്രോളന്മാര്‍ നല്‍കിയ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തുന്നത്. 

mohanlal

നന്ദി അറിയിച്ചുകൊണ്ടുള്ള കുറിപ്പില്‍ ഉപയോഗിച്ച ഇംഗ്ലീഷ് തന്നെയാണ് ട്രോളന്മാര്‍ ആഘോഷമാക്കിയത്. പൃഥ്വിരാജിനൊപ്പം ലൂസിഫര്‍ ചെയ്തതിന്റെ പ്രശ്‌നമാണ് ഇതെന്നാണ് ചിലരുടെ വിലയിരുത്തല്‍. ലാലേട്ടന്റെ അക്കൗണ്ട് പൃഥ്വിരാജ് ഹാക്ക് ചെയ്‌തോ എന്ന് സംശയിക്കുന്നവരും മേലാല്‍ ആരുടേയും അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യരുതെന്ന് പൃഥ്വിരാജിനെ വിലക്കുന്നവരുമുണ്ട്. 

mohanlal

നല്ലൊരു മനുഷ്യനായിരുന്നു പൃഥ്വിരാജിന്റെ കൂടെ കൂടിയ ശേഷം പിന്നെ മാരക ഇംഗ്ലീഷ് ആയി എന്ന് വിമ്മിഷ്ടപെടുന്നവരും കുറവല്ല. എന്തായാലും പത്മ അവാര്‍ഡ്  നേടിയ താരത്തെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുമ്പോഴും ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.

Content Highlights : Mohanlal Fecbook Post In English Trolls Prithviraj English Troll Lucifer Mohanlal Padma awards