ന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ നടന്‍ മോഹന്‍ലാല്‍ പങ്കുവച്ച ഒരു ചിത്രം ഏറ്റെടുത്ത് ട്രോളന്മാരും ആരാധകരും. താന്‍  പകര്‍ത്തിയ ഒരു പട്ടിയുടെ ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്. അതില്‍ ട്രോൾ ഏതാണ്, പരിഹാസം ഏതാണ്, സത്യസന്ധമായ മറുപടി ഏതാണ് എന്നറിയാതെ നട്ടം തിരിയുകയാണ് ആരാധകര്‍... ഫോട്ടോയ്ക്കു താഴെയുള്ള ചില രസകരമായ കമന്റുകള്‍ ഇങ്ങനെ... 

ഇതാണ് ക്ലിക്ക് ലാലേട്ടാ...ഇതുപോലെ ക്ലിക്ക് എടുക്കാന്‍ നിങ്ങള്‍ക്ക് മാത്രേ സാധിക്കൂ. ആ പട്ടിയുടെ ഭാഗ്യം ഏട്ടന്റെ മൃദുവാര്‍ന്ന വിരലുകളാല്‍ ആ പട്ടിയെ നിങ്ങള്‍ കാരണം ഇന്ന് ലോകം അറിഞ്ഞിരിക്കുകയാണ് ലാലേട്ടാ..നിങ്ങളെ പോലെ നിങ്ങള്‍ മാത്രം ഈ ഏട്ടന്റെ അനിയനാകാന്‍ സാധിച്ചതില്‍ ഞാന്‍ അഭിമാനിക്കുന്നു.

ഇതാണ് ഞങ്ങളുടെ ലാലേട്ടന്‍...തന്റെ തിരക്കേറിയ ജീവിതത്തില്‍ ഈ പട്ടിക്ക് പോലും ഇത്ര വില കൊടുക്കണമെങ്കില്‍ ഇതാണ് simplicity (ലാലേട്ടാ ഫോട്ടോ ഞാന്‍ എടുക്കുന്നു ഫോണിന്റെ wall paper ആക്കണം)

ആ പട്ടിയുടെ തലയില്‍ വരച്ച വരയൊക്കെ നമ്മുടെ തലയില്‍ വരച്ചിരുന്നേല്‍???? ആ പട്ടിക്ക് അറിയില്ലല്ലോ തന്നെ ക്ലിക്ക് ചെയ്തത് IMDB ലിസ്റ്റില്‍ മികച്ച നടന്മാരില്‍ 7-ാം സ്ഥാനത്തുള്ള ശ്രീ മോഹന്‍ലാല്‍ അവര്‍കളാണ് എന്ന്...എന്നാലും ഒരു പട്ടിയുടെ പിക്ക് എടുക്കാന്‍ ഉള്ള ആ മനസ്സ്... നിങ്ങളെ പോലെ നിങ്ങള്‍ മാത്രമേ ഉള്ളു ലാലേട്ടാ..

mohanlal

1000 കോടി പടത്തില്‍ നായകനാകേണ്ട മുതലാണ് പട്ടിയുടെ പിക്കും എടുത്ത് നടക്കുന്നത്, ഒരുപാട് അഭിമാനിക്കുന്നു ഏട്ടാ നിങ്ങളുടെ ഫാനായതില്‍...ഏജാതി ക്ലിക്ക് ലാലേട്ടാ... ഇതുപോലെ ക്ലിക്ക് എടുക്കാന്‍ നിങ്ങള്‍ക് മാത്രേ സാധിക്കൂ ...ഒരു പട്ടിയെ പോലും ഫെയ്മസ് ആക്കാന്‍ നിങ്ങള്‍ക്ക് കാണിച്ച ആ മനസ്സ് ഉണ്ടല്ലോ ഉഫ്....സിംപ്ലിസിറ്റി and ഡെഡിക്കേഷന്‍ ഉഫ്...lob u ഏട്ടാ.

പുറത്തിറങ്ങാനിരിക്കുന്ന ബ്രഹ്മാണ്ഡചിത്രം ഒടിയനുമായി കൂട്ടിയിണക്കിയും ആരാധകരുടെ കമന്റുകളുണ്ട്....കമ്പിളി പുതപ്പും നായയും.... ഇനി ഒടിയന്റെ എന്തെങ്കിലും സൂചന ക്ലിക് ആണോ ദൈവമേ', എന്നാണ് ഒരാളുടെ ആത്മഗതം. 'ആ പട്ടിയുടെ കണ്ണുകള്‍ ആരൊക്കെ ശ്രദ്ധിച്ചു? ഒടിയന് മുന്‍പുള്ള ഒരഡാറ് സൂചന...  ഇത് 200 കോടിയിലൊന്നും നിക്കില്ല മക്കളെ.. ഓ.. ഒടി.. ഒടി.. ഒടിയന്‍ ലവ് യു ലാലേട്ടാ,' മറ്റൊരു ആരാധകന്‍ കുറിച്ചിരിക്കുന്നു.

പോര്‍ച്ചുഗലില്‍ നിന്നുള്ള ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവച്ചിട്ടുള്ളത്.. പോര്‍ച്ചുഗലിലെ മലയാളികളെ ബന്ധപ്പെടുത്തി രസകരമായ നിരീക്ഷണമാണ് ഒരു ആരാധകന്‍ നടത്തിയിരിക്കുന്നത്....ഏതോ മലയാളി കുടുംബത്തിലെ നായ ആണെന്ന് തോന്നുന്നു. തന്റെ കുടുംബത്തിലെ ആരാധനാപുരുഷനെ നേരില്‍ കണ്ടപ്പോള്‍ കമ്പിക്ക് ഇടയിലൂടെ തലയിട്ട് കുടുങ്ങിപ്പോയി!...

എന്തായാലും മോഹന്‍ലാലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍.

Content Highlights: mohanlal facebook post trolls mohanlal in portugal odiyan drama