ജീത്തു ജോസഫിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ദൃശ്യം 2 പ്രേക്ഷകർ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് മോഹൻലാൽ. ജോർജുകുട്ടിയെയും കുടുംബത്തെയും രണ്ടാമതും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
ഇപ്പോഴിതാ ഈ സന്തോഷത്തിന്റെ ഭാഗമായി അടുത്ത സുഹൃത്തുക്കൾക്കായി ഭക്ഷണം പാചകം ചെയ്തു നൽകുന്ന മോഹൻലാലിന്റെ വീഡിയോ ആണ് വൈറലാവുന്നത്.
അഭിനയത്തിൽ മാത്രമല്ല, പാചകത്തിലും മോഹൻലാൽ വിദഗ്ധനാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയാറുണ്ട്. പാചകത്തോടുള്ള താരത്തിന്റെ താത്‌പര്യം വീഡിയോകളിൽ വ്യക്തമാണ്. സംവിധായകൻ പ്രിയദർശന്റെ മകളും നടിയുമായ കല്യാണിയാണ് മോഹൻലാലിന്റെ പാചക വീഡിയോ പകർത്തിയിരിക്കുന്നത്.ഈ വീഡിയോകൾ കല്യാണി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലും പങ്കുവച്ചിട്ടുണ്ട്
അടുത്തിടെ ദുബായ് സന്ദർശന വേളയിൽ പാചക പരീക്ഷണം നടത്തുന്ന മോഹൻലാലിൻറെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ബി.ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ആറാട്ട് ആണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. തന്റെ കന്നി സംവിധാന സംരംഭത്തിന്റെ തിരക്കുകളിലേക്കാണ് മോഹൻലാൽ ഇനി എത്തിച്ചേരുന്നത്.
Content Highlights : Mohanlal Cooking Video Shared by Kalyani Priyadarshan