മോഹന്‍ലാലിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ആരാധകരുടെ പ്രധാന ചര്‍ച്ചാവിഷയം. ഒടിയന്റെ അണിയറക്കാര്‍ അവകാശപ്പെടുന്നതുപോലെ ലാലിന് ശരിക്കും തടികുറഞ്ഞോ എന്ന ചര്‍ച്ച ഇതുവരെ അവസാനിച്ചിട്ടില്ല. ശരിക്കും തടികുറഞ്ഞെന്ന് അവകാശപ്പെട്ട് ആരാധകരും ഇല്ല വേഷം കെട്ടെന്ന് ആരോപിച്ച് എതിരാളികളും പൊരിഞ്ഞ പോരാട്ടത്തിലാണ്.

ഇതിനിടെ പതിവുപോലെ മലയാളികള്‍ക്ക് ക്രിസ്മസ്, പുതുവര്‍ഷാശംസ നേര്‍ന്ന് ലാല്‍ എത്തിയപ്പോഴും ചര്‍ച്ച പ്രധാനമായും പുതിയ ലുക്കിനെ കുറിച്ചു തന്നെ. ഒടിയനില്‍ മുപ്പതുകാരനായ മാണിക്യനാവാന്‍ തടികുറച്ച ശേഷം ഇതാദ്യമായാണ് മോഹന്‍ലാലിന്റെ സ്വരം ജനങ്ങള്‍ കേള്‍ക്കുന്നത്.

അപ്പോ ശരിക്കും തടി കുഞ്ഞിട്ടുണ്ടല്ലേ എന്നാണ് ഒരു ആരാധകന്റെ കമന്റ്. സ്ലിം ബെല്‍റ്റ് കമ്പനിക്കാരുടെ സ്വന്തം ആള്‍ക്കാര്‍ എല്ലാം കാണുന്നുണ്ടല്ലോ അല്ലെ എന്നായി മറ്റൊരാള്‍. ലുക്കിങ് ഹാന്‍ഡ്‌സം, കീപ്പ് ഇറ്റ് അപ്പ് എന്നും തടി കുറഞ്ഞ ലാലേട്ടന്റെ കിടിലന്‍ ലുക്കില്‍ ഒരു തകര്‍പ്പന്‍ വിഷ് എന്നും യങ് ആന്‍ഡ് ഹാന്‍ഡ്‌സം ലാലേട്ടന്‍ എന്നും എന്റെ ലാലേട്ടന്‍ തിരിച്ചുവന്നേ ഇതാണ് ഡെഡിക്കേഷന്‍, വീണ്ടും യൗവ്വനം, ഹേറ്റേഴ്‌സ്... കാണൂ നമ്മുടെ ലാലേട്ടന്റെ ഡെഡിക്കേഷന്‍ എന്നും കട്ട താടിയും മീശ കൂടി വന്നാല്‍ ലാലേട്ടന്‍ പൊളിക്കും എന്നുമൊക്കെ പോവുന്നു മറ്റ് കമന്റുകള്‍.