ബോളിവുഡ് നടൻ സഞ്ജയ് ദത്തിനും കുടുംബത്തിനുമൊപ്പം ദീപാവലി ആഘോഷിച്ച് മോഹൻലാലും ഭാര്യ സുചിത്രയും. സഞ്ജയ് ദത്തിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ചിത്രങ്ങൾ മോഹൻലാൽ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു.

ദുബായിലെ സഞ്ജയ് ദത്തിന്റെ വീട്ടിലായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. സഞ്ജയ്ദത്തിന്റെ ഭാര്യ മന്യത ദത്ത്, വ്യവസായിയും മോഹൻലാലിന്റെയും സഞ്ജയ് ദത്തിന്റെയും സുഹൃത്തുമായ സമീർ ഹംസ എന്നിവരും ആഘോഷങ്ങളിൽ പങ്കുചേരാനെത്തിയിരുന്നു. 

കഴിഞ്ഞ വർഷവും സഞ്ജയ് ദത്തിനും കുടുംബത്തിനൊപ്പമായിരുന്നു മോഹൻലാലിന്റെ ദീപാവലി ആഘോഷം. ഇതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sameer Hamsa (@sameer_hamsa)


‌മോഹൻലാൽ-പ്രിയ​ദർശൻ കൂട്ടുകെട്ടിലൊരുങ്ങുന്ന  ബ്രഹ്മാണ്ഡ ചിത്രം മരക്കാറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ആറാട്ടാണ് മോഹൻലാലിന്റേതായി റിലീസിന് തയ്യാറെടുത്തിരിക്കുന്ന മറ്റൊരു ചിത്രം. ഇതിന് പുറമേ ട്വൽത്ത് മാൻ, ബ്രോ ഡാഡി, റാം,എലോൺ തുടങ്ങിയ ചിത്രങ്ങളും താരം ആദ്യമായി സംവിധായകനാകുന്ന ബറോസും അണിയറയിൽ ഒരുങ്ങുന്നുണ്ട്. 

കെജിഎഫ് 2 ആണ്  സഞ്ജയ് ദത്തിന്റെ ആരാധകർ കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. കെജിഎഫ് 2ലെ വില്ലൻ കഥാപാത്രം അധീരയായാണ് സഞ്ജയ് എത്തുന്നത്.. 

content highlights : Mohanlal celebrates Deepavali With Sanjay Dutt and Family