മോഹൻലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ആറാട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഉദയ്കൃഷ്ണ കഥയൊരുക്കുന്ന ചിത്രത്തിൽ തമിഴ് താരം ശ്രദ്ധ ശ്രീനാഥാണ് നായികയായെത്തുന്നത്.
ഇപ്പോഴിതാ സെറ്റിലെത്തിയപ്പോള്‍ മോഹന്‍ലാല്‍ തന്നെ സ്വാഗതം ചെയ്തതിനെ കുറിച്ച് പറയുകയാണ് ശ്രദ്ധ. മോഹന്‍ലാലുമായുള്ള ആദ്യ സംഭാഷണത്തെ കുറിച്ചാണ് ശ്രദ്ധ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
”ഇന്ന് ആറാട്ടിന്റെ സെറ്റില്‍ ജോയിന്‍ ചെയ്തു. ടീമിനെ മുഴുവന്‍ കണ്ടു. കുടുംബത്തിലേക്ക് സ്വാഗതം എന്നായിരുന്നു മോഹൻലാൽ സാർ എന്നോട് ആദ്യമായി പറഞ്ഞ വാക്കുകൾ...എന്റെ ദിനം ധന്യമാക്കി” എന്നാണ് ശ്രദ്ധ ട്വീറ്റ് ചെയ്തത്.
Joined the sets of 'Aaraattu' today. Met the whole team. @Mohanlal sir's first words to me were, "Welcome to the family". My day = made.
— Shraddha Srinath (@ShraddhaSrinath) November 24, 2020
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്.
ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. 2255 എന്ന നമ്പറിലുള്ള കറുത്ത വിന്റേജ് ബെൻസ് കാറായിരിക്കും ചിത്രത്തിൽ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ വാഹനമെന്നും വിവിധ സിനിമാ ഗ്രൂപ്പുകളിൽ ചർച്ചയായിരുന്നു,.
വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ മോഹൻലാലിന് വേണ്ട തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. പാലക്കാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
Content Highlights : Mohanlal B Unnikrishnan udaykrishna Movie Arattu Sradha srinath about mohanlal