സോഷ്യൽ മീഡിയയിൽ വൈറലായി നടന്മാരായ മോഹൻലാലിന്റെയും ജയറാമിന്റെയും വർക്കൗട്ട് വീഡിയോകൾ.

കാഫ് മസിലുകൾക്ക് വേണ്ടി വ്യായാമം ചെയ്യുന്ന മോഹൻലാലിന്റെയും അതികഠിനമായ വർക്കൗട്ട് ചെയ്യുന്ന ജയറാമിന്റെയും വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mohanlal (@mohanlal)

ഈ പ്രായത്തിലും ഫിറ്റ്നസ്സ് കാര്യങ്ങളിൽ ഇരുവരും കാണിക്കുന്ന താൽപ്പര്യത്തിന് കയ്യടിക്കുകയാണ് ആരാധകർ. 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’യിലാണ് മോഹൻലാൽ ഒടുവിൽ വേഷമിട്ടത്. അടുത്തിടെയാണ് ചിത്രത്തിന് ഹൈദരാബാദിൽ പാക്കപ്പ് ആയത്. ജീത്തു ജോസഫിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 12th മാൻ എന്ന ചിത്രത്തിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമേ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ, ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലൊരുങ്ങുന്ന ആറാട്ട് എന്നീ ചിത്രങ്ങൾ താരത്തിന്റേതായി പ്രദർശനത്തിന് തയ്യാറെടുത്തിരിക്കുകയാണ്. കൂടാതെ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രവും പണിപ്പുരയിലാണ്. 

രാംചരണനെ നായകനാക്കി ഷങ്കർ സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രത്തിലാണ് ജയറാം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.. മണിരത്‍നം സംവിധാനം ചെയ്യുന്ന പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലും ജയറാം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

content highlights : Mohanlal and Jayaram workout videos viral