സൂര്യയെ നായകനാക്കി സുധാ കോങ്ക്ര സംവിധാനം ചെയ്ത സൂരരൈ പോട്ര് കണ്ടവരാരും തന്നെ ചിത്രത്തിലെ കർക്കശക്കാരനായ എയർഫോർസ് ഉദ്യോഗസ്ഥനായ ഭക്തവൽസലം നായിഡുവിനെ മറന്നു കാണില്ല.

തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവാണ് ചിത്രത്തിൽ ഭക്തവത്സലമായി വേഷമിട്ടത്.  ഇപ്പോഴിതാ അദ്ദേഹത്തിനു നന്ദി പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് സൂര്യ....

Read More : സൂര്യ സാറിനൊപ്പം അഭിനയിക്കുമ്പോൾ ടെൻഷനടിക്കേണ്ടി വന്നിട്ടില്ല; അപർണ പറയുന്നു 

അദ്ദേഹത്തിനൊപ്പമുള്ള അഭിനയം വലിയൊരു അനുഭവം തന്നെയായിരുന്നുവെന്ന് സൂര്യ പറയുന്നു സിനിമയ്ക്കായി അ​ദ്ദേഹത്തെ സമീപിക്കാൻ ആദ്യം ഭയന്നിരുന്നുവെന്നും അ​ദ്ദേഹത്തിന്റെ  മകളും നടിയുമായ ലക്ഷ്മി മഞ്ജുവിനോടാണ് ഇക്കാര്യം പറഞ്ഞതെന്നും എന്നാൽ കഥ കേട്ടതും അദ്ദേഹം അഭിനയിക്കാൻ സമ്മതം മൂളുകയായിരുന്നുവെന്നും സൂര്യ പറയുന്നു.

മഞ്ജു ഭക്തവൽസലം നായിഡു എന്നു തന്നെയാണ് മോഹൻ ബാബുവിന്റെ യഥാർഥ പേര്. ഒന്നിച്ച് സിനിമാ ജീവിതം ആരംഭിച്ചവരാണ് സ്റ്റെെൽ മന്നൻ രജനികാന്തും മോഹൻ ബാബുവും. വില്ലനായി അഭിനയരം​ഗത്തേക്ക് എത്തിയ മോഹൻ ബാബു പിന്നീട് ചെറിയ ചെറിയ കഥാപാത്രങ്ങളിലൂടെ തെലുങ്കിലെ സൂപ്പർ നായകനായി മാറി. നിരവധി ചിത്രങ്ങൾ നിർമിച്ചു. ആന്ധ്രയിൽ അദ്ദേ​ഹം അറിയപ്പെടുന്നത് കളക്ഷൻ കിങ്ങ് എന്ന പേരിലാണ്. 

Content Highlights : Mohan Babu In Soorari Pottru Suriya Sudha Kongara Aparna Balamurali