ക്ഷക്കണക്കിന് വരുന്ന തന്റെ ആരാധകരെ നിരാശരാക്കിയാണ് മിയ ഖലീഫ താന്‍ ഇനി പോണ്‍ സിനിമകളില്‍  അഭിനയിക്കില്ലെന്നു പ്രഖ്യാപിച്ചത്. ഇതിനോടകം തന്നെ ലോകത്തേറ്റവും അധികം പ്രതിഫലം പറ്റുന്ന പോണ്‍ താരം എന്ന ഖ്യാതിയും നേടിയിരുന്നു ഈ ഇരുപത്തിയഞ്ചുകാരി. ഒരു സുപ്രഭാതത്തില്‍ പോണ്‍ കരിയര്‍ അവസാനിപ്പിച്ചുവെങ്കിലും അതിന് പിന്നിലുള്ള കാരണം മിയ തുറന്നു പറഞ്ഞിരുന്നില്ല. ഇപ്പോള്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വന്നിരിക്കുകയാണ് മിയ. കഴിഞ്ഞ വര്‍ഷം തനിക്ക് ഐ.എസ്.ഐ.എസില്‍ നിന്നും നിരന്തരം ഭീഷണികള്‍ വന്നിരുന്നുവെന്നും വധഭീഷണികള്‍ അസഹ്യമായപ്പോഴാണ് താന്‍ പോണ്‍ കരിയര്‍ അവസാനിപ്പിച്ചതെന്നുമായിരുന്നു സൈക്ലിങ് ഇതിഹാസം ലാൻസ് ആംസ്ട്രോങ്ങിന് നൽകിയ അഭിമുഖത്തിൽ മിയ പറഞ്ഞു.

"ഐ.എസ്.ഐ.എസില്‍ നിന്നും വധഭീഷണികള്‍ വരാന്‍ തുടങ്ങിയപ്പോഴാണ് നിയന്ത്രണം വിട്ടു പോയത്. ഭീഷണികൾ പരിധി വിട്ടപ്പോഴാണ് ഞാന്‍ പോണ്‍ ചിത്രങ്ങളില്‍ നിന്നും പിന്മാറിയത്-"മിയ ആംസ്ട്രോങ്ങിനോട് പറഞ്ഞു 

പത്താമത്തെ വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിപ്പാര്‍ത്തത്. അഡള്‍ട് വെബ്‌സൈറ്റായ പോണ്‍ ഹബ്ബിലെ വിലയേറിയ താരമായിരുന്ന മിയയ്ക്ക് മധ്യ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍  നിന്നാണ് ഏറ്റവുമധികം എതിര്‍പ്പുകള്‍ വന്നിരുന്നത്. തങ്ങളുടെ രാജ്യത്തിന് മിയ അപമാനമാണെന്നായിരുന്നു അവരുടെ നിലപാട്. 

വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ മിയ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടത് വലിയ വിവാദമായിരുന്നു. കൂടാതെ ഒരു അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നതും വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. തന്റെ വിഡിയോയെക്കാള്‍ മോശമായി മുസ്ലീങ്ങളെ ചിത്രീകരിക്കുന്ന നിരവധി ഹോളിവുഡ് ചിത്രങ്ങളുണ്ടെന്നും അതിനാല്‍ തന്നെ താന്‍ ഈ ചെയ്തത് അത്ര വിവാദമാക്കേണ്ട കാര്യമില്ലെന്നുമായിരുന്നു മിയയുടെ നിലപാട്. ഇപ്പോള്‍ ഒരു സ്‌പോര്‍ട്‌സ് ഷോയുടെ അവതാരകയായി പ്രവര്‍ത്തിച്ചു വരികയാണ് മിയ.

Content Highlights : mia khalifa reveals reason behind quitting porn films, mia khalifa porn actress