ടുത്ത വീട്ടിലെ പെണ്‍കുട്ടി ഇമേജുമായി സിനിമയിലെത്തിയ നടിയാണ് മീരാ നന്ദന്‍. ദിലീപിന്റെ നായികയായി എത്തിയ ലാല്‍ജോസ് ചിത്രമായ മുല്ലയാണ് മീരയുടെ ആദ്യ ചിത്രം. പുതിയ മുഖം, കേരള കഫേ, സീനിയേഴ്സ്, മല്ലു സിംഗ്, അപ്പോത്തിക്കിരി തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള നടി ഇപ്പോള്‍ ഏറെ നാളായി സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ദുബായില്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുകയാണ് നടിയിപ്പോള്‍.

ചില മോഡലിങ്ങ് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് ഈയിടെ നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. നടിമാര്‍ ഗ്ലാമര്‍ വേഷങ്ങളില്‍ ഫോട്ടോഷൂട്ട് നടത്തുന്നതു സാധാരണമാണെങ്കിലും വെസ്റ്റേണ്‍ കോസ്റ്റ്യൂമില്‍ പ്രത്യക്ഷപ്പെട്ട നടിയുടെ ചിത്രങ്ങള്‍ക്കു ചുവടെ സദാചാരവാദികളുടെ അഭിപ്രായപ്രകടനങ്ങളും അശ്ലീലക്കമന്റുകളുമുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരം വിമര്‍ശനങ്ങള്‍ക്ക്‌ മറുപടിയുമായി രംഗത്തു വന്നിരിക്കുകയാണ് മീര.

ബോള്‍ഡ് ലുക്കിലുള്ള ഏതാനും ഫോട്ടോകള്‍ മീര പങ്കുവെച്ചിട്ടുണ്ട്.  'എന്നെക്കുറിച്ചെന്തു പറഞ്ഞാലും എനിക്കൊന്നുമില്ല' എന്ന അടിക്കുറിപ്പോടെയാണ് അതിലൊരു ചിത്രം. രജിഷ വിജയന്‍, ആര്യ, ശ്രിന്റ, അനുമോള്‍, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയ നടിമാര്‍ മീരയുടെ ലുക്കിനെ പ്രശംസിച്ച് രംഗത്തു വന്നിരിട്ടുണ്ട്.

Meera nandan

meera nandan

meera nandan

Content Highlights : Meera Nandan shares new instagram pics