ട്ടനവധി മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മീര ജാസ്മിന്‍. ചുരുങ്ങിയ കാലം കൊണ്ട് തന്നെ ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ താരം പക്ഷേ വിവാഹശേഷം സിനിമയില്‍ നിന്ന് മാറി നിന്നു. 2014 ല്‍ അനില്‍ ജോണ്‍ ടൈറ്റസിനെ വിവാഹം ചെയ്ത താരം ഭര്‍ത്താവിനൊപ്പം വിദേശത്തേയ്ക്ക് ചേക്കേറി.

ഇടയ്ക്ക് വച്ച് താരത്തിന്റെ ചില ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അല്‍പം വണ്ണം തോന്നിക്കുന്ന ഈ ചിത്രങ്ങൾ ആരാധകരെ നിരാശരാക്കിയിരുന്നു. സാമൂഹ്യ മാധ്യമങ്ങളിൽ അവർ അത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയില്‍ നിന്നെല്ലാം വിട്ടു നിന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ഇപ്പോൾ വൻ തോതിൽ പ്രചരിക്കുന്നുണ്ട്. സഹോദരി ജനിയുടെ വിവാഹത്തിനെത്തിയപ്പോൾ എടുത്ത ചിത്രങ്ങളാണിത്. കൂടുതല്‍ മെലിഞ്ഞ് പഴയതിലും സുന്ദരിയായാണ് താരം തിരിച്ചു വന്നിരിക്കുന്നത്. 

മീരയുടെ അടുത്ത സുഹൃത്തുകളിൽ ഒരാൾ കൂടിയായ നടന്‍ ദിലീപും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രിയ താരജോഡികള്‍ ഒന്നിച്ചുള്ള ചിത്രം ആരാധകര്‍ ആഘോഷമാക്കിയിരിക്കുകയാണ്. മീരയുടെ ആദ്യ ചിത്രമായ സൂത്രധാരനില്‍ തുടങ്ങിയ സൗഹൃദമാണ് ഇരുവരുടേതും. പിന്നീട്  ഗ്രാമഫോണ്‍, വിനോദയാത്ര, കല്‍ക്കട്ട ന്യൂസ് തുടങ്ങിയ ചിത്രങ്ങളിലും ഇവർ ഒന്നിച്ചു. 

Meera Jasmine, Dileep

തങ്ങളുടെ പ്രിയ താരജോഡികള്‍ വീണ്ടും വെള്ളിത്തിരയിലും ഒരിക്കൽക്കൂടി ഒന്നിക്കുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. മീരയുടെ ആ മേക്കോവർ സിനിമയിലേക്ക് താരം തിരിച്ചു വരുന്നതിനുള്ള സൂചനയാണെന്നും ആരാധകര്‍ പറയുന്നു. കഴിഞ്ഞ ദിവസം സംവിധായകന്‍ അരുണ്‍ ഗോപിക്കൊപ്പമുള്ള ചിത്രത്തിലും അതീവ സുന്ദരിയായി മീരയെ കണ്ടിരുന്നു.

Meera Jasmine, Dileep


2016-ല്‍ പുറത്തിറങ്ങിയ ഡോണ്‍ മാക്‌സ് സംവിധാനം ചെയ്ത 10 കല്‍പനകള്‍ എന്ന ചിത്രത്തിലാണ് മീര അവസാനമായി അഭിനയിച്ചത്.

Content Highlights : Meera Jasmine Makeover New Pics With Dileep Goes viral