കുഞ്ഞനുജത്തി മഹാലക്ഷ്മിയുടെ പിറന്നാൾ ആഘോഷങ്ങളുടെ ചിത്രം പങ്കുവച്ച് മീനാക്ഷി ദിലീപ്.

ഇക്കഴിഞ്ഞ 19നായിരുന്നു മഹാലക്ഷ്മിയുടെ മൂന്നാം ജന്മ​ദിനാഘോഷം. മാമാട്ടി എന്നാണ് മഹാലക്ഷ്മിയുടെ വിളിപ്പേര്. 

കഴിഞ്ഞ വിജയദശമി ദിനത്തിൽ മഹാലക്ഷ്മി ആദ്യാക്ഷരം കുറിക്കുന്ന ചിത്രങ്ങൾ ദിലീപ് പങ്കുവച്ചിരുന്നു.  ആവണംകോട് സരസ്വതി ക്ഷേത്രനടയിലാണ് അച്ഛന്റെ മടിയിലിരുന്ന് മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചത്. അമ്മ കാവ്യയും ചേച്ചി മീനാക്ഷിയും മഹാലക്ഷ്മിക്കൊപ്പമുണ്ടായിരുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Dileep (@dileepactor)

2016 നവംബർ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്. 2018  ഒക്ടോബർ 19 വിജയദശമി ദിനത്തിലാണ് ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മി ജനിക്കുന്നത്.  വളരെ അപൂർവമായേ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങൾ ദിലീപോ മീനാക്ഷിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളൂ.

ഇക്കഴിഞ്ഞ ഓണനാളിൽ ഇരുവരും പങ്കുവച്ച സകുടുംബ ചിത്രം ആരാധകർക്കിടയിൽ വൈറലായി മാറിയിരുന്നു. 

content highlights : Meenakshi Dileep shares sister Mahalakshmi's birthday celebration pictures dileep kavya