ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയുടെ തകർപ്പൻ നൃത്തമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്.

നടനും സംവിധായകനുമായ നാദിർഷായുടെ മകൾ ആയിഷയുടെ വിവാഹത്തോടനുബന്ധിച്ചുള്ള സം​ഗീത് ചടങ്ങിലാണ് കിടിലൻ ഡാൻസുമായി മീനാക്ഷി വേദി കയ്യടക്കിയത്.

ഒപ്പം ചുവട് വച്ച് നടി നമിതാ പ്രമോദും മറ്റ് സുഹൃത്തുക്കളുമുണ്ടായിരുന്നു. മീനാക്ഷിയുടെയും നമിതയുടെയും അടുത്ത സുഹൃത്താണ് വധു ആയിഷ. 

മഞ്ജുവിന് നൃത്തത്തിനോടുളള താൽപര്യം മകൾക്കും കിട്ടിയിട്ടുണ്ടെന്നാണ് മീനാക്ഷിയുടെ ഡാൻസ് കണ്ട ആരാധകർ കമന്റിടുന്നത്.

വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാൽ ആണ് ആയിഷയുടെ വരൻ. ഫെബ്രുവരി പതിനൊന്നിനാണ് വിവാഹം. ഇതിന് മുന്നോടിയായി കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ആഘോഷങ്ങൾ നടക്കുകയാണ്. ഈ ചടങ്ങുകളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു നടൻ ദിലീപും കുടുംബവും. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറുകയും ചെയ്തിരുന്നു.  

Dileep
ദിലീപും കുടുംബവും ചടങ്ങുകൾക്കിടയിൽ, ചിത്രം : ഇൻസ്റ്റാ​ഗ്രാം

Content Highlights : Meenakshi Dileep Namitha Pramod Dance Aysha Nadirsha wedding