നടനും ഗായകനും സംവിധായകനുമായ നാദിർഷയുടെ മകൾ ആയിഷയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. വ്യവസായിയായ ലത്തീഫ് ഉപ്ലയുടെ മകൻ ബിലാൽ ആണ് ആയിഷയുടെ വരൻ.

കാസർ​ഗോഡ് വച്ച് നടന്ന ചടങ്ങിൽ നാദിർഷയുടെ അടുത്ത സുഹൃത്തും നടനുമായ ദിലീപും കുടുബവും സജീവസാന്നിധ്യമായിരുന്നു. ചടങ്ങിന്റെ വീഡിയോയും ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. ഇതിൽ ദിലീപിന്റെ മകൾ മീനാക്ഷിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. 

ചുവന്ന സാരിയും മുല്ലപ്പൂവും അണിഞ്ഞാണ് മീനാക്ഷി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ചുവന്ന ചുരിദാറായിരുന്നു കാവ്യ മാധവന്റെ വേഷം. നടി നമിതാ പ്രമോദും വിവാഹത്തിൽ പങ്കെടുക്കാനെത്തിയിരുന്നു. മീനാക്ഷിയുടെയും നമിതയുടെയും അടുത്ത സുഹൃത്താണ് വധു ആയിഷ. 

Dileep

വിവാഹത്തിന് മുന്നോടിയായി കുറച്ച് ദിവസങ്ങളായി സംഘടിപ്പിച്ച ആഘോഷങ്ങളിൽ ദിലീപും കാവ്യയും മീനാക്ഷിയും നമിതയുമെല്ലാം സജീവ സാന്നിധ്യമായിരുന്നു. വിവാഹത്തോടനുബന്ധിച്ചുള്ള സം​ഗീത് ചടങ്ങിൽ കിടിലൻ ഡാൻസുമായി വേദി കയ്യടക്കിയ മീനാക്ഷിയുടെ വീഡിയോയും വൈറലായി മാറിയിരുന്നു

Content Highlights : Meenakshi Dileep Namitha Pramod Aysha Nadirsha wedding Dileep Kavya madhavan