ജന്മദിനമാഘോഷിച്ച് നടൻ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷി. ദിലീപിനും ഭാര്യ കാവ്യയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു മീനാക്ഷിയുടെ ജന്മദിനാഘോഷം. ഇതിന്റെ ചിത്രങ്ങൾ മീനാക്ഷി സോഷ്യൽ മീഡിയ വഴി പങ്കുവച്ചിട്ടുണ്ട്. 

നേരത്തെ മീനാക്ഷിയുടെ അടുത്ത സുഹൃത്തും നടിയുമായ നമിതയും പ്രിയ മീനുവിന് ജന്മദിനാശംസകൾ നേർന്ന് രം​ഗത്തെത്തിയിരുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന കുറിപ്പോടെയായിരുന്നു നമിതയുടെ ആശംസ. 

ഈയടുത്താണ് മീനാക്ഷി ഇൻസ്റ്റാ​ഗ്രാമിൽ അക്കൗണ്ട് തുടങ്ങുന്നത്. എങ്കിലും വളരെ അപൂർവമായേ ചിത്രങ്ങൾ പങ്കുവയ്ക്കാറുള്ളൂ. ഏതാണ്ട് എൺപതിനായിരത്തിനടുത്ത് ആളുകളാണ് മീനാക്ഷിയെ ഇൻസ്റ്റാ​ഗ്രാമിൽ ഫോളോ ചെയ്യുന്നത്. ചെന്നൈയിലെ കോളജില്‍ എം.ബി.ബി.എസ്. വിദ്യാര്‍ഥിയാണ് ഇപ്പോള്‍ മീനാക്ഷി.

Content Highlights: Meenakshi Dileep Birthday Celebration Pictures with Dileep and Kavya