കൊറോണ വൈറസ് ഭീതിയിലും ജാഗ്രതയിലുമാണ് ലോകം മുഴുവന്‍. ഷൂട്ടിങ് നിര്‍ത്തിവച്ചതോടെ സിനിമാതാരങ്ങളും നിര്‍ദേശപ്രകാരം വീടുകളില്‍ നിന്നും പുറത്തിറങ്ങാതെ കഴിച്ചു കൂട്ടുകയാണ്. അതോടൊപ്പം സര്‍ക്കാറിന്റെ നേതൃത്വത്തിലുള്ള ബോധവല്‍ക്കരണ പരിപാടികളിലും അവര്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ജനതാ കര്‍ഫ്യൂ, ബ്രേക്ക് ദ ചെയിന്‍ തുടങ്ങിയ ക്യാമ്പയിനുകള്‍ക്ക് രാഷ്ട്രീയഭേദമില്ലാതെ സിനിമാക്കാര്‍ ഒന്നടങ്കം മുന്നിട്ടറങ്ങിയിരിക്കുകയാണ്. അക്കൂട്ടത്തിൽ ചിലർ പാചകവും വ്യായാമവുമായി നേരം കളയുമ്പോൾ മറ്റു ചിലർ സാമൂഹിക മാധ്യമങ്ങളിൽ സജീവമാവുകയാണ്. 

1990 കളിൽ പ്രേക്ഷകരുടെ പ്രിയനായികയായ മീന തന്റെ 'ഹൃദയം തകർത്ത' ഒരു നടനെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചിരിക്കുകയാണിപ്പോൾ. ബോളിവുഡ് നടൻ ഹൃതിക് റോഷനൊപ്പമുള്ള ചിത്രം പങ്കുവച്ചായിരുന്നു മീനയുടെ കുറിപ്പ്. എന്റെ ഹൃദയം തകർന്ന ദിവസം, ബെം​ഗളൂരുവിൽ അദ്ദേഹത്തിന്റെ വിവാഹാനന്തര ചടങ്ങിനിടെ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട നടനെ കണ്ടുമുട്ടി- മീന കുറിച്ചു.

മീനയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്. 'ഹൃത്വികിനോട് പ്രണയമാണെന്ന് അപ്പോഴെങ്കിൽ തുറന്ന് പറയായിരുന്നില്ലേ' എന്ന് ഒരാൾ കുറിച്ചു. മീനയുടെ മാത്രമല്ല ഒരുപാട് പെൺകുട്ടികളുടെ ഹൃദയം തകർന്ന നിമിഷമായിരുന്നു അതെന്ന് മറ്റൊരാൾ കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 

The day my heart broke 😄 met my all time favorite in Bangalore on his post wedding get together ❤❤ @hrithikroshan

A post shared by Meena Sagar (@meenasagar16) on

Content Highlights: Meena actress with Hrithik Roshan actor on his wedding day