ആരാധകരുടെ സ്നേഹത്തിനും പിന്തുണയ്ക്കും ജന്മദിനാശംസകൾക്കും നന്ദി പറഞ്ഞ് മഞ്ജു വാര്യർ. കഴിഞ്ഞ ദിവസമാണ് താരം നാല്‍പ്പത്തിമൂന്നാം ജന്മദിനം ആഘോഷിച്ചത്. 

”എല്ലാവരോടും നന്ദി, ഇന്നും എന്നിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്ന സ്നേഹവും അനുഗ്രഹങ്ങളും ആശംസകളും എന്നെ അതിശയിപ്പിക്കുകയും ഹൃദയത്തിൽ സ്പർശിക്കുകയും ചെയ്യുന്നു. നിങ്ങൾ ഓരോരുത്തർക്കും ഒരുപാട് സ്നേഹം തിരികെ നൽകുന്നു,... തന്റെ ചിത്രങ്ങൾക്കൊപ്പം മഞ്ജു കുറിച്ചു.

ബോളിവുഡ് സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഭോപ്പാലിലാണ് മഞ്ജു വാര്യരുളളത്. 

ചതുർമുഖമാണ് മഞ്ജുവിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങളാണ് താരത്തിൻേതായി അണിയറയിൽ ഒരുങ്ങുന്നത്. 


content highlights : Manju Warrier thanks fans for their birthday wishes and support