ലയാളത്തിലെ മികച്ച നടിമാരുടെ പട്ടികയില്‍ നേരത്തെ ഇടം നേടിയതാണ് മഞ്ജു വാര്യര്‍. ലിസ്റ്റില്‍ ഒട്ടും പിറകിലല്ലാതെ നവ്യ നായരുമുണ്ട്. ഇരുവരും ചേര്‍ന്നൊരു സിനിമ വരികയെന്നാല്‍ പ്രേക്ഷകര്‍ ആ ചിത്രത്തെ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നതിലും സംശയമില്ല. സിനിമയിലല്ല, ഇരുവരും ഒരുമിച്ച സെല്‍ഫിയാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ തരംഗമാകുന്നത്. നവ്യ തന്നെയാണ് ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

'സന്തോഷം, സ്‌നേഹം, സമാധാനം.. നമ്മെ സന്തോഷിപ്പിക്കുന്നവരെ തിരിച്ചും സന്തോഷിപ്പിക്കുക' എന്ന അടിക്കുറിപ്പോടെയാണ് നവ്യയുടെ പോസ്റ്റ്.

നീണ്ട ഇടവേളയ്ക്കു ശേഷം നവ്യ മലയാളസിനിമയിലേക്ക് തിരിച്ചുവരികയാണ്. നവ്യ നായികയാകുന്ന വി കെ പ്രകാശ് ചിത്രം 'ഒരുത്തീ'യുടെ ചിത്രീകരണം പുരോഗമിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് മമ്മൂട്ടിയും മഞ്ജു വാര്യരും സോഷ്യല്‍മീഡിയയിലൂടെ പുറത്തു വിട്ടിരുന്നു. മഞ്ജു വാര്യര്‍ പുതിയ ചിത്രം ചതുര്‍മുഖത്തിന്റെ തിരക്കുകളിലുമാണ്. 

Content Highlights : manju warrier and navya nair selfie instagram post