മലയാളസിനിമയിലെ ക്ലാസിക്കുകളിൽ ഒന്നാണ് മധു മുട്ടത്തിന്റെ കഥയിൽ ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്. പുറത്തിറങ്ങി 27 വർഷങ്ങൾ ആയെങ്കിലും ഇന്നും ഈ ചിത്രത്തിന് ആരാധകർ ഏറെയാണ്. അത്തരത്തിൽ രണ്ട് ആരാധകർ പുറത്ത് വിട്ട മണിച്ചിത്രത്താഴിലെ ഡിലീറ്റഡ് രം​ഗങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. 

മണിച്ചിത്രത്താഴിലെ ചില രം​ഗങ്ങൾ രസകരമായി പുനരാവിഷ്കരിച്ചിരിക്കുകയാണ് കൊമേഡിയൻസായ പ്രജിത് കൈലാസവും  ദീപു നാവായികുളവും. "ഫാസിൽ സാർ ചതിച്ചു നമ്മുടെ സീൻ കട്ട്‌ ചെയ്തു"  എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ഗംഗ നകുലന് വിഷം കലര്‍ത്തിയ ചായ നല്‍കാന്‍ ശ്രമിക്കുന്നതും സണ്ണി തടയുന്നതും ശ്രീദേവിയെ പൂട്ടിയിടുന്നതും ഏവൂരിലേക്ക് സൈക്കിളില്‍ പോകുന്നതും അവസാനം തറവാട്ടില്‍ നിന്നും സണ്ണിയും ഗംഗയും നകുലനും തിരിച്ചു പോകുന്നതുമായ രംഗങ്ങളിലാണ് മാടമ്പള്ളിയിലെ പറമ്പിൽ പണിക്ക് വന്ന ഇരുവരുടെയും രം​ഗപ്രവേശം. രസകരമായ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്. 

content highlights : manichithrathazhu movie deleted scene spoof video