മോഹന്‍ലാല്‍-ശ്രീകുമാര്‍ മേനോന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ഒടിയന്റെ പോസ്റ്റര്‍ കീറി നശിപ്പിക്കുന്ന ഒരു യുവാവിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോള്‍ ആ യുവാവിനെ കയ്യോടെ പിടികൂടിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.

പിടികൂടുക മാത്രമല്ല, കീറിയ ആളെക്കൊണ്ട് തന്നെ പഴയ സ്ഥലത്ത് പോസ്റ്റര്‍ ഒട്ടിച്ചുവെക്കുകയും ചെയ്തു. ഇതിന്റെ ഫോട്ടോയും വിഡിയോയും സഹിതം മോഹന്‍ലാല്‍ ഫാന്‍സിന്റെ പേജില്‍ പങ്കുവെച്ചിട്ടുണ്ട്.

"പണ്ട് ഏട്ടന്‍ പറഞ്ഞപോലെ കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കുന്ന ഒരു പാരമ്പര്യമുണ്ട് ഞങ്ങള്‍ക്ക്..???? ഇനിയവന്‍ ഒരു പോസ്റ്ററും കീറില്ല ?കീറിയ അതേ സ്ഥലത്ത്... അവനെക്കൊണ്ട് തന്നെ വീണ്ടും പോസ്റ്റര്‍ ഒട്ടിപ്പിച്ചു ഏട്ടന്റെ അനിയന്മാര്‍..." എന്ന അടിക്കുറിപ്പോടെയാണ് ഇവര്‍ ചിത്രം പങ്കുവച്ചിരിക്കുന്നത്.

odiyan

കൂടാതെ യുവാവ് തന്റെ തെറ്റ് വിശദീകരിക്കുന്ന വിഡിയോയും പങ്കുവച്ചിട്ടുണ്ട്.

റോഡരികില്‍ പതിപ്പിച്ചിരിക്കുന്ന ഒടിയന്റെ വലിയ പോസ്റ്റര്‍ വലിച്ചുകീറുന്ന യുവാവിന്റെ വീഡിയോയാണ് 'ആ പോസ്റ്റര്‍ കീറുമ്പോള്‍ നിന്റെ മുഖത്തുളള പേടിയുണ്ടല്ലോ അതാണ് മോഹന്‍ലാല്‍'... എന്ന ശീര്‍ഷകത്തോടെ  സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്. ആരെങ്കിലും കാണുന്നുണ്ടോ എന്ന് ഭയത്തോടെ ഇയാള്‍ നോക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു.

കടുത്ത സൈബര്‍ ആക്രമണമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിനും സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമെതിരേ നടന്നു വരുന്നത്. ഇത് ആസൂത്രിതമായ നീക്കമാണെന്നും വ്യക്തി വൈരാഗ്യത്തിന്റെ പുറത്തുള്ള ആക്രമണമാണെന്നും ശ്രീകുമാര്‍ മേനോന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 

Content Highlights : Man Tear Odiyan Poster caught by Mohanlal Fans Odiyan Mohanlal Shrikumar menon Manju Warrier