യൂഖം എന്ന ചിത്രത്തിലൂടെ വന്ന് മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹന്‍ദാസ്. രാഷ്ട്രീയത്തില്‍ സജീവമേയല്ലാത്ത മംമ്തയ്ക്ക് പ്രതിപക്ഷ എെക്യവും രാഹുല്‍ ഗാന്ധിയും ഗുജറാത്തിലെ  പട്ടേല്‍ പ്രക്ഷോഭവുമെല്ലാമായി എന്താണ് ബന്ധം എന്നാലോചിച്ച് തല പുണ്ണാക്കുകയാണ് ആരാധകര്‍. പട്ടേല്‍ സംവരണ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിന്റെ ഒരു ട്വീറ്റ് ആണ് ഈ അങ്കലാപ്പിന് കാരണം.
 
സത്യത്തിൽ പ്രതിപക്ഷ എെക്യത്തിന്റെ ആവശ്യകത ഉൗന്നിപ്പറഞ്ഞുകൊണ്ടുള്ള  ഹാർദിക്കിന്റെ ട്വീറ്റാണ് പണി പറ്റിച്ചത്. രാജ്യത്തെ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിന്റെ ആവശ്യത്തെക്കുറിച്ച് വിശദീകരിക്കന്ന ട്വീറ്റില്‍ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെക്കൂടി ഹാർദിക് ടാഗ് ചെയ്തിരുന്നു. എന്നാൽ, ടാഗ് ചെയ്തപ്പോൾ മമത ബാനജി മാറി നടി മംമ്ത മോഹൻദാസായിപ്പോയി.

mamtha
 
ട്വീറ്റിലെ കണ്ട് ചിലര്‍ അമളി ചൂണ്ടികാട്ടിയെങ്കിലും ടാഗ് മാറ്റാൻ ഹാര്‍ദിക് ഇതുവരെ തയ്യാറായിട്ടില്ല. 

Content Highlights : Actress mamtha mohandas, hardik patel tagged mamtha mohandas instead of mamatha banerji in a tweet