താടിയും മുടിയും വളര്‍ത്തിയ ഒരു ഫോട്ടോഗ്രാഫര്‍ നീളന്‍ ലെന്‍സുള്ള ക്യാമറയില്‍ ഫോക്കസ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു ചിത്രം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍മീഡിയയില്‍ കറങ്ങുന്നുണ്ട്. ഒറ്റനോട്ടത്തില്‍ ആളെ മനസ്സിലാവില്ല. എങ്കിലും ആരാധകര്‍ക്ക് കാര്യം പിടികിട്ടി. ഇതൊരു സിനിമാതാരമാണ്. താടിയും മുടിയും നീട്ടി വളര്‍ത്തിയ ആ ഫോട്ടോഗ്രാഫര്‍ സാക്ഷാല്‍ മമ്മൂട്ടിയാണ്.

ഫോട്ടോഗ്രഫിയില്‍ പണ്ടേ തത്പരനായ മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വീട്ടിലെ വിശ്രമവേളകള്‍ക്കിടയില്‍ കഴിഞ്ഞ ദിവസം ക്യാമറയുമായി നടന്‍ വീടിനുമുന്നില്‍ കാത്തിരുന്നു. കാലത്ത് വിരുന്നെത്തുന്ന കിളികളുടെ ചിത്രങ്ങള്‍ പകര്‍ത്താന്‍. പഴയ ഹോബി വീണ്ടും പൊടി തട്ടിയെടുത്തതാണെന്ന അടിക്കുറിപ്പോടെ താനെടുത്ത ചിത്രങ്ങള്‍ പങ്കുവെക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കകം ചിത്രം വൈറലായി.

 
 
 
 
 
 
 
 
 
 
 
 
 

Morning guests ! #myphotography #oldhobbies #stayinghome #stayingsafe

A post shared by Mammootty (@mammootty) on

Content Highlights : Mammooty new look instagram pics viral moroning photography