ഷൈലോക്ക് എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മമ്മൂട്ടി ബിരിയാണി വിളമ്പുന്ന ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ചെമ്പില്‍ ബിരിയാണി വലിയ തവി കൊണ്ട് ഇളക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍ നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജും ഇപ്പോള്‍ പങ്കുവെച്ചിരിക്കുകയാണ്. താരം ബിരിയാണി ഇളക്കുന്നതു കാണാന്‍ ആളുകള്‍ കൂടിനില്‍ക്കുന്നതും ചിത്രങ്ങളില്‍ കാണാം.
ബിബിന്‍ ജോര്‍ജിന്റെ ഫേസ്ബുക്ക് കുറിപ്പ്
കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാന്‍ ഇന്ന് കഴിച്ചത്.
അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതുകൊണ്ടാണ് ...
മമ്മുക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ട് മുതല്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി...
ഇവിടെ ദുല്‍ഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു 'കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാന്‍ അതില്‍ കുറച്ച് മൊഹബത്ത് ചേര്‍ത്താല്‍ മതി'
Content Highlights : mammooty making biriyani on shylock movie sets