ബ്സ്മാഷ് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ കുട്ടിത്താരം ആവർത്തനയ്ക്ക് അഭിനന്ദനവുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി. നരസിംഹം എന്ന ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ച നന്ദ​ഗോപാല മാരാർ എന്ന വക്കീൽ കഥാപാത്രത്തിന്റെ തീപ്പൊരി ഡയലോഗാണ്‌ അതേ ഭാവപ്പകർച്ചയോടെ ഈ ഏഴുവയസുകാരി അവതരിപ്പിച്ചത്.

ഈ വീഡിയോ വൈറലായി മാറുകയും ആവർത്തനയെ തേടി സാക്ഷാൽ മെ​ഗാസ്റ്റാറിന്റെ ശബ്ദസന്ദേശം എത്തുകയുമായിരുന്നു. 

'ആവർത്തന വളരെ നന്നായിട്ടുണ്ട്. വീണ്ടും വീണ്ടും ആവർത്തിക്കാം. സ്വന്തമായും നല്ല അഭിനയം കാഴ്ചവെക്കണം. നല്ല ഒരു നടിയായി മാറും. അതിനുള്ളിൽ പഠിത്തമൊക്കെ പാസ്സായി അഭിനയം അല്ലാതെ മറ്റൊരു തൊഴിൽ കണ്ടെത്തണം. അതിനുശേഷമാവണം അഭിനയം തൊഴിലാക്കേണ്ടത്'... മമ്മൂട്ടി ശബ്ദസന്ദേശത്തിൽ പറയുന്നു. 

പാലക്കാട് സ്വദേശിനിയായ ആവര്‍ത്തനയുടെ ധാരാളം ഡബ്സ്മാഷ് വീഡിയോകൾ നേരത്തെ വൈറലായി മാറിയിട്ടുണ്ട്. കെ.കെ ശൈലജയുടെ നിയമസഭയിലെ തീപ്പൊരി പ്രസംഗം ഡബ്‌സ്മാഷ് ചെയ്തത് വലിയ കയ്യടി നേടിയിരുന്നു. സിനിമയിലും ശ്രദ്ധ നേടാൻ ഒരുങ്ങുകയാണ് ഈ കുട്ടിത്താരം ഇപ്പോൾ. കെ.ആർ. പ്രവീൺ സംവിധാനം ചെയ്യുന്ന 'കുറി' എന്ന ചിത്രത്തിൽ ആവർത്തനയും വേഷമിടുന്നുണ്ട്. 

content highlights : Mammootty praises Tik Tok Star Avarthana for her dubsmash video