സോഷ്യൽ മീഡിയയിൽ തരം​ഗമായി നടൻ മമ്മൂട്ടി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രം. പുത്തൻ ഹെയർ സ്റ്റൈലിൽ ഉള്ള ചിത്രം ടൈനി പോണി എന്ന ക്യാപ്ഷനോടെയാണ് താരം പങ്കുവച്ചിരിക്കുന്നത്. താരങ്ങളടക്കം നിരവധി പേരാണ് മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് കമന്റുമായെത്തിയിരിക്കുന്നത്. യൂത്തന്മാർക്ക് കടുത്ത വെല്ലുവിളിയെന്ന് ആരാധകരും അഭിപ്രായപ്പെടുന്നു. പുതിയ ചിത്രത്തിന്റെ ലുക്ക് ആണോയിതെന്നും ആരാധകർ ചോദിക്കുന്നു

നേരത്തെയും മമ്മൂട്ടി പങ്കുവച്ച ചിത്രങ്ങൾ വൈറലായി മാറിയിട്ടുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mammootty (@mammootty)

സന്തോഷ്‌ വിശ്വനാഥ് സംവിധാനം ചെയ്ത വൺ ആണ് അവസാനമായി റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം. ചിത്രത്തിൽ കേരള മുഖ്യമന്ത്രിയുടെ വേഷമാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ചിത്രം തീയേറ്റർ റിലീസിന് ശേഷം നെറ്റ്ഫ്ലിക്സിലും റിലീസ് ചെയ്തിരുന്നു.

അമൽ നീരദ് ചിത്രമായ ഭീഷ്മ പർവ്വത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണ്. സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ലെന എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

Content Highlights: Mammootty new instagram photo hair style Viral, Mammootty new movies